Advertisement

സാഹിത്യകാരൻ ശ്രീധരൻ ചമ്പാട് അന്തരിച്ചു

June 15, 2024
Google News 2 minutes Read
Writer Sreedharan Champad passes away

സർക്കസ് കഥകളുടെ കുലപതിയെന്നറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരൻ ശ്രീധരൻ ചമ്പാട് അന്തരിച്ചു. 86, വയസായിരുന്നു. കണ്ണൂർ, പാട്യം, പത്തായക്കുന്നിലെ വസതിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ സംസ്കാരം നടക്കും.(Writer Sreedharan Champad passes away)

റപ്പീസ് കലാകാരനായും പിആർഒ ആയും മാനേജരായും ഏഴുവർഷം സർക്കസ് തമ്പുകളിലായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. ഈ ജീവിതാനുഭവമാണ് സർക്കസ് കഥകളും നോവലുകളും തിരക്കഥകളുമായി പിറവികൊണ്ടത്. റിങ്, അന്തരം, കൂടാരം എന്നീ നോവലുകളും ബാലസാഹിത്യകൃതികളും ഉൾപ്പെടെ 20 ലേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

Story Highlights : Writer Sreedharan Champad passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here