ചിത്തിരമാസത്തിൽ ജനിച്ച കുട്ടി ‘ദോഷം’; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുക്കിക്കൊന്ന് മുത്തച്ഛൻ

തമിഴ്‌നാട്ടിൽ കുഞ്ഞിനെ കൊല്ലപ്പെടുത്തി. അരിയലൂരിൽ മുത്തച്ഛൻ പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നു. കുഞ്ഞിന്റെ മുത്തച്ഛൻ വീരമുത്തു അറസ്റ്റിൽ. അന്ധവിശ്വാസം കാരണമാണ് കൊല്ലപെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
38 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് മുക്കിക്കൊന്നത്. മൂന്ന് ദിവസം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ് ഹിന്ദു കലണ്ടറിലെ ചൈത്ര മാസത്തിലാണ് ജനിച്ചത്. ഇത് അശുഭകരമാണെന്ന് കരുതിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ജ്യോതിഷിയുടെ നിർദ്ദേശപ്രകാരമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മുത്തച്ഛൻ വീരമുത്തു പൊലീസിനോട് സമ്മതിച്ചു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വീരമുത്തു തന്നെ പൊലീസിൽ പരാതി നൽകി.ജ്യോതിഷിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നാണ് പൊലീസ് അറിയിച്ചു.
Story Highlights : grandfather killed infant superstition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here