സാമുവൽ മാർ തെയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ

സാമുവൽ മാർ തെയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷൻ. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് ചേർന്ന സിനഡ് യോഗത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. സാമുവൽ മാർ തെയൊഫിലോസ് ചെന്നൈ ഭദ്രാസനാധിപനായിരുന്നു. നിലവിൽ ചെന്നൈ ഭദ്രാസനാധിപനാണ് സാമുവൽ മാർ തെയോഫിലോസ്.(Samuel Mar Theophilos elected new metropolitan of the Believers Eastern Church)
സ്ഥാനാരോഹണ ചടങ്ങ് ഈ മാസം 22ന് നടക്കും. ജോഷ്വാ മാർ ബർണാഷസ് ആണ് സഭാ സെക്രട്ടറി. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓൺലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡിൽ സംബന്ധിച്ചു. ഐകകണ്‌ഠേനയാണ് പുത്യ അധ്യക്ഷനെ തെരഞ്ഞെടുത്തത്.
അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ വിയോഗത്തെത്തുടർന്ന് ചെന്നൈ ഭദ്രാസന ബിഷപ്പിനായിരുന്നു സഭയുടെ താൽക്കാലിക ചുമതല നൽകിയിരുന്നത്. അന്തരിച്ച അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ നാല്പതാം ചരമദിനാചരണം ഇന്നലെ കുറ്റപുഴയിലെ സഭാ ആസ്ഥാനത്ത് നടന്നിരുന്നു.
Story Highlights : Samuel Mar Theophilos elected new metropolitan of the Believers Eastern Church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here