‘വയനാട്ടിൽ CPI മത്സരിക്കും; എൽഡിഎഫ് മാറി നിന്നാൽ ബിജെപിക്ക് ഗുണം ചെയ്യും’; ബിനോയ് വിശ്വം

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ സിപിഐ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് മാറി നിന്നാൽ ബിജെപി ഭാഗത്തേക്ക് വോട്ടുകളുടെ കൂട്ട ഒഴുക്ക് ഉണ്ടാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിന് ഒന്നാം ശത്രു ബിജെപിയാണ്. ആ ഒന്നാം ശത്രുവിന് ഗുണപരമായതൊന്നും എൽഡിഎഫ് ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരാകണമെന്നതിൽ പരിപൂർണ അവകാശവും അധികാരവും കോൺഗ്രസിന്റേതാണെന്നും ആർക്കും അതിൽ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഫലപ്രഖ്യാപനത്തിന് രണ്ടാമത്തെ ആഴ്ച രാഹുൽ ഗാന്ധി രാജിവെച്ചു. ഇതായിരുന്നു കോൺഗ്രസിന്റെ പദ്ധതിയെങ്കിൽ ഇതു പോലൊരു നാടകത്തിൽ വേഷം കെട്ടിക്കാൻ രാഹുൽ ഗാന്ധിയെ ഇവിടെ കൊണ്ടുവരാൻ പാടില്ലായിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.
Read Also: വിപുലമായ പ്രചാരണത്തിന് പ്രിയങ്കഗാന്ധി; അടുത്തമാസം രാഹുൽ ഗാന്ധിക്കൊപ്പം വയനാട്ടിലേക്ക്
രാഷ്ട്രീയ പോരാട്ടത്തിൽ രാഷ്ട്രീയമായി കണ്ടുകൊണ്ടു തന്നെ സിപിഐ വയനാട്ടിൽ മത്സരിക്കും. രാഷ്ട്രീയ ആശയങ്ങൾ ഉയർത്തിപ്പിടിക്കും. മത്സരം മത്സരമായി തന്നെ കാണുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. രാഹുൽഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതോടെയാണ് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനമായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്.
Story Highlights : Binoy Vishwam says CPI will contest in Wayanad Lok Sabha by-election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here