പെൺകുട്ടിയെ നടുറോഡിൽ സ്പാനറുകൊണ്ട് അടിച്ചുകൊന്നു, പ്രണയത്തിൽ നിന്നും പിന്മാറ്റം; തിരിഞ്ഞുനോക്കാതെ ജനം

മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ നടുറോഡിൽ അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതാണ് കൊലപാതക കാരണം. സ്പാനർ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി രോഹിത് യാദവ് അറസ്റ്റിൽ. 20 വയസുകാരി ആരതി യാദവാണ് മരിച്ചത്.
നടുറോഡിൽ ആൾക്കൂട്ടത്തിനിടയിൽ വച്ചാണ് 29-കാരനായ രോഹിത് പെൺകുട്ടിയെ ക്രൂരമായി അടിച്ച് കൊലപ്പെടുത്തിയത്. വലിയ സ്പാനര്‍ കയ്യിൽ കരുതിയ പ്രതി ‘എന്നോട് എന്തിനിങ്ങനെ ചെയ്തു’ എന്ന് ചോദിച്ചുകൊണ്ട് നെഞ്ചിലും തലയക്കും സ്പാനര്‍ ഉപോയിഗച്ച് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആക്രമണത്തിന് പിന്നാലെ പെൺകുട്ടി മരിച്ചെന്നാണ് വിഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ചോരയിൽ കുളിച്ച് അനങ്ങാതെ കിടക്കുന്ന പെൺകുട്ടിയുടെ നെഞ്ചിൽ വീണ്ടും അടിച്ച് അരിശം തീര്‍ക്കുന്നതടക്കമുള്ളവ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ക്രൂരമായ ആക്രമണം നടക്കുന്പോൾ, ചുറ്റും കൂടിയവരും വാഹനത്തിൽ യാത്രചെയ്യുന്നവരുമായി ഒരാൾ പോലും അത് തടയാൻ മുന്നോട്ടുവന്നില്ല. പലരും കാഴ്ചക്കാരായപ്പോൾ മറ്റു ചിലര്‍ വിഡിയോ പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു.
Story Highlights : Girl Beaten to death with Spanner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here