പാലക്കാട് യുവാവിനെ തട്ടി കൊണ്ടു പോകാൻ ശ്രമം

പാലക്കാട് യുവാവിനെ തട്ടി കൊണ്ടു പോകാൻ ശ്രമം. ഒറ്റപ്പാലം അമ്പലപ്പാറയിൽ കാറിലെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അമ്പലപ്പാറ പൊട്ടച്ചിറ സന്തോഷ് കുമാറിനെയാണ് വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
സ്‌കോർപിയോ കാറിൽ എത്തിയ അഞ്ചാംഗ സംഘമാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയത്. സ്കൂട്ടറിൽ പോകുകയായിരുന്ന സന്തോഷിനെ ആക്രമിച്ച ശേഷം ബലമായി വണ്ടിയിൽ പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു.സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് സന്തോഷ് കുമാർ രക്ഷപ്പെട്ടത്.
തനിക്ക് ശത്രുക്കൾ ഒന്നും ഇല്ലെന്നാണ് സന്തോഷ് കുമാർ പറയുന്നു. നേരത്തെ സന്തോഷ് കുമാർ മുംബൈയിലെ സ്വർണ്ണക്കടയിൽ ജോലി ചെയ്തിരുന്നു. അവിടെ ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
Story Highlights : kidnap young man at palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here