Advertisement

ഹൃദയാഘാതം: മലപ്പുറം സ്വദേശി ദോഹയില്‍ മരിച്ചു

June 20, 2024
2 minutes Read
Malappuram man died in doha

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ജീവനക്കാരനായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍ അന്തരിച്ചു. കോട്ടക്കല്‍ പുതുപ്പറമ്പ് സ്വദേശി അരീക്കല്‍ മുഹമ്മദ് ഷാഫി(53)യാണ് മരിച്ചത്.പരേതനായ തടത്തില്‍ കുഞ്ഞിമൊയ്തീന്‍കുട്ടി കുഞ്ഞാപ്പു ഹാജിയുടെ മകനാണ്.സഹോദരന്‍ സൈനുദ്ധീന്‍ ഖത്തറില്‍ ഉണ്ട്. (Malappuram man died in doha)

കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്തു വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ : സാബിറ. മക്കള്‍ : ഷഹനാസ്,മുഹമ്മദ് നിയാസ്,ഹിബ ഷെറിന്‍. നടപടി ക്രമം പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്കയക്കുമെന്ന് കെഎംസിസി മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ് സാന്‍ അറിയിച്ചു.

Story Highlights : Malappuram man died in doha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top