Advertisement

’49 അവയവദാന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്, കേസോട്ടോ രൂപീകരിച്ചത് ഈ സർക്കാർ വന്നശേഷം’ ; മന്ത്രി വീണാ ജോർജ്

June 21, 2024
1 minute Read
People Should aware about Dengue fever, Veena George

49 അവയവദാന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത് എന്ന് മന്ത്രി വീണാ ജോർജ്.കേസോട്ടോ രൂപീകരിച്ചത് ഈ സർക്കാർ അധികാരത്തിൽ വന്നശേഷമെന്ന് മന്ത്രി വീണാ ജോർജ്. നിമയസഭയിൽ ചോദ്യോത്തര വേളയിലാണ് മറുപടി.

സംസ്ഥാനത്ത് അവയവദാനത്തിന് പ്രത്യേക രജിസ്റ്റർ ഉണ്ട്. കേസോട്ടോ സമയബന്ധിതമായി ഓഡിറ്റും നടത്താറുണ്ട്. മരണാനന്തര അവയവദാനം നിരുത്സാഹപ്പെടുത്തുന്ന സാഹചര്യമുണ്ട്. അവയവദാനത്തിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് മരണാനന്തര അവയവദാനം നടക്കുന്നത്.

ശക്തമായ നിയമപരമായ നിരീക്ഷണവും ഈ മേഖലയിൽ കേസോട്ടോ മുഖേന നടത്തുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് പ്രത്യേക ചട്ടങ്ങൾ നിലവിലുണ്ട്. മുഴുവൻ നടപടികളും വിഡിയോ റെക്കോർഡിങ് ചെയ്യും.

മരണാനന്തര അവയവദാനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള തെറ്റിദ്ധാരണകൾ നിലനിൽക്കുന്നു. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് ഒരു കമ്മിറ്റിയാണ്. പ്രത്യേക മാനദണ്ഡം അനുസരിച്ചാണ് മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത്.

ഓരോ ആശുപത്രിയിലും നടക്കുന്ന അവയവദാനത്തിന്റെ കണക്ക് അപ്പോൾ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. അവയവദാനത്തിൽ ഔദ്യോഗികമായി ഒരു പരാതി കേസോട്ടോയ്ക്ക് മുന്നിൽ എത്തിയിട്ടില്ല. മനുഷ്യ കടത്തിൽ പൊലീസ് തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Story Highlights : K-Sotto Formed After this Government Came

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top