ഒരു പാട്ടെങ്കിലും ഹൃദയത്തോട് ചേര്‍ക്കാത്തവരുണ്ടോ, ഒരു വരിയെങ്കിലും മൂളാത്തവരുണ്ടോ? സംഗീത പ്രേമികള്‍ക്കായി ഒരു ദിനം; ഇന്ന് ലോക സംഗീതദിനം

ഇന്ന് ലോക സംഗീതദിനം. ലോകത്തിന്റെ സാംസ്‌കാരിക നിധിയാണ് സംഗീതം. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ക്കപ്പുറത്ത് ബന്ധങ്ങള്‍ ഉറപ്പിക്കാന്‍ സംഗീതം ലോകത്തെ സഹായിക്കുന്നു. (world music day 2024 updates)
ദേവന്മാരുടെ സല്ലാപമാണ് സംഗീതമെന്ന യുസഫലി കേച്ചേരിയുടെ വരികളുടെയത്രയും സുന്ദരമാണ് സംഗീതം. വികാരങ്ങളുടെ ഭാഷയാണത്. അതിരുകള്‍ ഭേദിച്ച് സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും കുറുകെ ജനതയെ ബന്ധിപ്പിക്കുന്ന സാര്‍വത്രികമായ ഭാഷയാണ് സംഗീതം.
ക്ലാസിക്കല്‍ സിംഫണിയോ ഹിന്ദുസ്ഥാനി രാഗമോ നാടോടി രാഗങ്ങളോ അതെന്തുമാകട്ടെ. മനുഷ്യസമൂഹങ്ങളുടെ വൈവിധ്യവും സമ്പന്നതയും പ്രതിഫലിപ്പിക്കുന്നതിലാണ് സംഗീതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത്. ജനതയെ ഒരുമിപ്പിക്കാനും ബന്ധങ്ങള്‍ സൃഷ്ടിക്കാനും സംഗീതത്തിനാകും.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
1976ല്‍ അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കോയനാണ് സംഗീതത്തിന് ഒരുദിനമെന്ന ആശയം മുന്നോട്ടുവച്ചത്. അമേരിക്കയിലത് യാഥാര്‍ത്ഥ്യമായില്ലെങ്കിലും 1982ല്‍ ഫ്രഞ്ച് സംസ്‌കാരികമന്ത്രി ജാക്ക് ലാങ് ഈ ആശയം പ്രാവര്‍ത്തികമാക്കി. ഫെറ്റ് ഡി ലാ മ്യൂസിക് എന്ന പേരില്‍ 1982ല്‍ ഫ്രാന്‍സില്‍ തുടക്കമിട്ട സംഗീതദിനം ഇന്ന് ലോകമെങ്ങും ആഘോഷിക്കുന്നു. സംഗീതത്തെ നമ്മുടെ ജീവിതത്തില്‍ സന്തോഷത്തിന്റെയും പ്രചോദനത്തിന്റെയും ബന്ധങ്ങളുടേയും ഉറവിടമായി തുടരാന്‍ നുവദിക്കുക.
Story Highlights : world music day 2024 updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here