കൈ ജനലിൽ കെട്ടിയ നിലയിൽ; തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ; ദുരൂഹത

തിരുവനന്തപുരം വെള്ളറടയിൽ എട്ടാംക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അരുളാനന്ദകുമാർ-ഷൈനി ദമ്പതിമാരുടെ മകൻ അബി എന്ന അഖിലേഷ് കുമാറി(13)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കൈ ജനലിൽ കെട്ടിയ നിലയിലാണ്. കൂടാതെ കാൽപാദങ്ങൾ തറയിൽ മുട്ടി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ഉൾപ്പെടെ ആരോപിക്കുന്നു. വീടിന്റെ രണ്ടാം നിലയിലാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ മൂന്നു പേരാണ് ഉള്ളത്. കുട്ടിയുടെ അമ്മ, അച്ഛൻ, മുത്തച്ഛൻ എന്നിവരാണ് വീട്ടിലുള്ളത്. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അച്ഛൻ ജോലിക്കും, അമ്മ പള്ളിയിലും പോയിരുന്നു. മുത്തച്ഛൻ പറയുന്നത് മീൻ മേടിക്കുന്നതിനായി മാർക്കറ്റിൽ പോയി എന്നാണ്.
കുട്ടിയുടെ മുറിക്കുള്ളിൽ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിൻകര ഡിവൈഎസ്പി അടക്കം സംഭവസ്ഥലത്ത് എത്തി. ജനൽ കമ്പിയിൽ ഷാളിൽ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. മരിച്ച അഖിലേഷ് കുമാർ വാഴിച്ചൽ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ്.
Story Highlights : 13 year old boy found dead in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here