Advertisement

പത്തനംതിട്ടയിൽ‌ മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദിച്ച് മകൻ

June 22, 2024
1 minute Read

പത്തനംതിട്ട തീയ്യാടിക്കലിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ. മർദ്ദനമേറ്റ 76 കാരൻ പാപ്പച്ചൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ജോൺസനാണ് പാപ്പച്ചനെ മർദ്ദിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. മദ്യലഹരിയിൽ ആയിരുന്നു മകൻ പാപ്പച്ചനെ മർദിച്ചതെന്ന് നാട്ടുകാർ. പൊലീസ് എത്തിയാണ് പാപ്പച്ചനെ ആശുപത്രിയിൽ കൊണ്ടുപോയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. രേഖാമൂലം പരാതി വേണമെന്നാണ് പെരുംമ്പെട്ടി പൊലീസ് പറയുന്നത്. പാപ്പച്ചനെ മകൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Story Highlights : son brutally beat his father in Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top