നീറ്റ്, യുജി പരീക്ഷാ ക്രമക്കേടില്‍ നടപടി; 63 വിദ്യാര്‍ത്ഥികളെ ഡി ബാര്‍ ചെയ്തു

നീറ്റ് യുജി പരീക്ഷ ക്രമക്കേടില്‍ നടപടിയെടുത്ത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. രാജ്യത്തുടനീളമുള്ള 63 വിദ്യാര്‍ത്ഥികളെ ഡി ബാര്‍ ചെയ്തു. ബീഹാര്‍ നവാഡയില്‍ യുജിസി നെറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷിക്കാന്‍ എത്തിയ സിബിഐ സംഘത്തിന് നേരെ ആക്രമണം. നാലുപേര്‍ പിടിയില്‍. നീറ്റ് യുജി പുനപരീക്ഷയില്നിന്ന് വിട്ടുനിന്ന് 750 വിദ്യാര്‍ത്ഥികള്‍.നീറ്റ് പരീക്ഷ ക്രമക്കേട് അന്വേഷണം ഏറ്റെടുത്ത സിബിഐ. (Neet UG exam row 63 students debarred NTA)
രാജ്യത്തുടനീളം നീറ്റ് യുജി പരീക്ഷാ ക്രമക്കേടിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ബീഹാറിലെ 17 വിദ്യാര്‍ഥികളും ഗോധ്രയിലെ 30 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ രാജ്യത്തെ 63 വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്തതായാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചത്. പറഞ്ഞിട്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഇതുവരെ 13 പേരാണ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ കസ്റ്റഡിയിലുള്ളത്. യുജിസി നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ അന്വേഷണത്തിനായി ബീഹാര്‍ നവാഡയിലെത്തിയ സിബിഐ സംഘത്തെ ഒരു കൂട്ടര് ആക്രമിച്ചു. സിബിഐ ഉദ്യോഗസ്ഥരുടെ വാഹനം തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചിട്ടുണ്ട്.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
അതിനിടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്ന വാര്‍ത്തകള്‍ തള്ളി എന്‍ടിഎ രംഗത്തെത്തി.വെബ്സൈറ്റും വെബ് പോര്‍ട്ടലുകളും പൂര്‍ണ്ണ സുരക്ഷിതമാണെന്നാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജനസിയുടെ വിശദീകരണം.ഗ്രീസ് മാര്‍ക്ക് ലഭിച്ച 1563വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് നടന്ന പുനപരീക്ഷയില് പങ്കെടുത്തത് 813 വിദ്യാര്‍ത്ഥികള്‍ മാത്രം. ചണ്ഡീഗഡിലെ സെന്ററിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പരീക്ഷയില്‍ നിന്ന് വിട്ടു നിന്നു. നീറ്റ് പരീക്ഷാക്രമക്കേട് കേസ് ഏറ്റെടുത്ത സിബിഐ അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപം നല്കി. പരീക്ഷാ ക്രമക്കേടില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പട്നിയിലും ഗോധ്രയിലേക്കും സിബിഐ സംഘങ്ങള്‍ ഉടനെ തിരിക്കും.
Story Highlights : Neet UG exam row 63 students debarred NTA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here