വയനാട് തലപ്പുഴയിൽ കുഴി ബോംബ് കണ്ടെത്തി; സ്ഥിരമായി മാവോയിസ്റ്റുകൾ വന്നു പോകുന്ന മേഖല

വയനാട് തലപ്പുഴയിൽ കുഴി ബോംബ് കണ്ടെത്തി. മക്കിമല മേഖലയിലാണ് കുഴി ബോംബ് കണ്ടെത്തിയത്. പൊലീസ് സ്ഥിരമായി പരിശോധനകൾക്കും മറ്റും എത്തുന്ന വഴിയിലാണ് കുഴി ബോംബ് കണ്ടെത്തിയത്. മാവോയിസ്റ്റുകൾ സ്ഥിരമായി വന്നു പോകുന്ന മേഖലയിലാണ് കുഴി ബോംബ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
വനവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രദേശത്ത് കുഴി ബോംബ് കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മാവോയിസ്റ്റുകളാണോ കുഴി ബോംബ് വച്ചതെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Bomb found Thalappuzha, Wayanad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here