‘ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ല’; വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മിൽ ഏറ്റുമുട്ടി

ഉത്തര്‍പ്രദേശിലെ ബറേലിയിൽ വിവാഹസത്കാരത്തില്‍ വിളമ്പിയ ചിക്കന്‍ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ലായിരുന്നുവെന്ന് ആരോപിച്ച് സംഘര്‍ഷം. വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ ഏറ്റുമുട്ടി.
നവാബ്ഗഞ്ജിലെ സര്‍താജ് വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു സംഘര്‍ഷമുണ്ടായത്. ബന്ധുക്കള്‍ പരസ്പരം ആക്രോശിക്കുകയും ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. സംഘര്‍ഷം അര മണിക്കൂറോളം നീണ്ടുനിന്നു.
സംഘര്‍ഷം കനത്തതിന് പിന്നാലെ വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്ന് വരന്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് വധുവിന്റെ ബന്ധുക്കളെത്തി സംസാരിച്ചതിന് പിന്നാലെ വരന്‍ വിവാഹത്തിന് സമ്മതിച്ചു. തുടര്‍ന്ന് വിവാഹം നിശ്ചയിച്ച പ്രകാരം നടക്കുകയും ചെയ്തു.
സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ പോലീസിന് പരാതിയൊന്നും ലഭിച്ചില്ലെന്നാണ് വിവരം.
Story Highlights : People throw chairs, beat each other up for chicken leg piece at UP wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here