Advertisement

ഗയാനയില്‍ മഴ മാറി; ഒമ്പത് മണിയോടെ മത്സരം പുനരാരംഭിക്കാന്‍ സാധ്യത

June 27, 2024
2 minutes Read
India vs England semifinal

ഗയാനയില്‍ നിന്ന് സന്തോഷ വാര്‍ത്ത. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം 10.30 ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം മഴ കാരണം വൈകിയിരുന്നു. എന്നാല്‍ ഒമ്പത് മണിയോടെ മത്സരം പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഇന്ത്യന്‍ സമയം എട്ട് മണിക്കായിരുന്നു മത്സരം. മത്സരത്തിന് തൊട്ടു മുമ്പ് പെയ്ത കനത്ത മഴയാണ് ടോസ് പോലും ഇടാനാകാത്ത വിധത്തില്‍ പ്രതിസന്ധി തീര്‍ത്തത്. നിലവില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞു കിടക്കുന്നുണ്ട്. എന്നാല്‍ മഴ മാറി മാനം തെളിഞ്ഞതോടെയാണ് ഓവര്‍ വെട്ടിക്കുറച്ച് മത്സരം ആരംഭിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

Read Also: T20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മിന്നും ജയം; രോഹിത്തിന് അർധ സെഞ്ച്വറി

പിച്ചും ഔട്ട് ഫീല്‍ഡും അമ്പയര്‍മാര്‍ അല്‍പ്പം മുമ്പ് പരിശോധിച്ചു. ഔട്ട് ഫീല്‍ഡ് ഉണക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷേ പിച്ച് മൂടിയത് അതേ പടി തുടരുകയാണ്. മൂടിയിട്ടിരിക്കുകയാണ്. ഏറെ ആകാംഷയോടെയാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം ആരാധാകര്‍ കാത്തിരിക്കുന്നത്. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഇതിനൊരു മധുരപ്രതികാരമാകുമോ ഇന്ന് ഇന്ത്യയുടെ ലക്ഷ്യമെന്ന് കണ്ടറിയണം. ഇന്ത്യ-ഇംഗ്ലണ്ട് സെമിയിലെ വിജയികള്‍ 29ന് കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ആദ്യമായി ടി20 ലോകകപ്പ് ഫൈനലിലെത്തിയിരിക്കുന്നത്.

Story Highlights : India vs England T20 Semi final delayed due to rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top