Advertisement

ഗയാനയില്‍ വീണ്ടും മഴ; ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം നിര്‍ത്തി

June 27, 2024
2 minutes Read
Guyana providence stadium

ഗയാനയില്‍ വീണ്ടും മഴ പെയ്തതോടെ ടി20 ലോക കപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം മഴ കാരണം വീണ്ടും നിര്‍ത്തി. എട്ട് ഓവര്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മത്സരം നിര്‍ത്തിയത്. നേരത്തെ മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് പെയ്ത മഴയെ തുടര്‍ന്ന് പ്രാദേശിക സമയം 10.30ന് (ഇന്ത്യന്‍ സമയം രാത്രി എട്ട്) തുടങ്ങേണ്ട മത്സരം ഒരു മണിക്കൂര്‍ വൈകിയായിരുന്നു ആരംഭിച്ചിരുന്നത്. 9.15-നാണ് ആദ്യബോള്‍ എറിഞ്ഞത്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാരായി ഇറങ്ങിയ രോഹിത് ശര്‍മ്മയും വിരാട് കോലിയുമായിരുന്നു. ടോപ്‌ളെയാണ് ആദ്യ ഓവര്‍ എറിയാന്‍ എത്തിയത്.

Read Also: ഗയാനയില്‍ മഴ മാറി; ഒമ്പത് മണിയോടെ മത്സരം പുനരാരംഭിക്കാന്‍ സാധ്യത

ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴയെത്തിയത്. മൂന്നാം ഓവറിലെ നാലാം പന്തിലാണ് ടോപ്ലെ വിരാട് കോലിയെ ഔട്ടാക്കിയത്. ഒമ്പത് ബോള്‍ നേരിട്ട് ഒമ്പത് റണ്‍സുമായാണ് ഇന്ത്യയുടെ മുന്‍ക്യാപ്റ്റന്‍ മടങ്ങിയത്. മൂന്നാമനായി എത്തിയ ഋഷഭ് പന്ത് സാം കറന്റെ ബോളില്‍ വെറും നാല്‍ റണ്‍സുകള്‍ക്ക് പുറത്തായി. ആറാം ഓവറിലെ രണ്ടാം പന്തില്‍ പുറത്താകുമ്പോള്‍ ആറ് പന്തുകളായിരുന്നു ഋഷഭ് പന്ത് നേരിട്ടിരുന്നത്. നാലമനായി എത്തിയത് സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെയാണ് മത്സരം നിര്‍ത്തേണ്ടി വന്നത്.

Story Highlights : India vs England T20 semifinal stopped again due to rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top