അസദുദ്ദീൻ ഒവൈസിയുടെ വസതിക്ക് നേരെ ആക്രമണം; നെയിംബോർഡിൽ കറുത്ത മഷിയും ഇസ്രയേൽ അനുകൂല പോസ്റ്ററും പതിപ്പിച്ചു

എഐഎംഐഎം അധ്യക്ഷൻ അദുദ്ദീൻ ഒവൈസിയുടെ വസതിക്ക് നേരെ ആക്രമണം. ഡൽഹിയിലെ വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒവൈസിയുടെ നെയിംബോർഡിൽ കറുത്ത മഷിയും ഇസ്രയേൽ അനുകൂല പോസ്റ്ററും പതിച്ചു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഒവൈസിയുടെ പലസ്തീന്‍ അനുകൂല പരാമര്‍ശത്തിന് പിന്നാലെയാണ് ആക്രമണം.(Asaduddin Owaisi on alleged that his Delhi house was vandalised)
‘ഐ സ്റ്റാൻഡ് വിത്ത് ഇസ്രയേൽ’ എന്ന ക്യാപ്ഷനോടുകൂടിയുള്ള പോസ്റ്ററാണ് പതിച്ചിരിക്കുന്നത്. പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ഒവൈസി പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ’ എന്ന് പറഞ്ഞായിരുന്നു ഒവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചിരുന്നത്. മുദ്രാവാക്യത്തിനെതിരെ ഭരണപക്ഷ ബെഞ്ചിൽനിന്ന് വൻതോതിൽ പ്രതിഷേധം ഉയർന്നിരുന്നു.
Story Highlights : Asaduddin Owaisi on alleged that his Delhi house was vandalised
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here