കാഫിർ സ്ക്രീൻഷോട്ട് വിവാദം നിയമസഭയിൽ; കെകെ ലതികയെ ന്യായീകരിച്ച് മന്ത്രി എംബി രാജേഷ്; വിമർശിച്ച് പ്രതിപക്ഷം

വടകര ലോക് സഭാ തെരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ പരാമർശ സ്ക്രീൻഷോട്ട് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. കെകെ ലതികയുടെ പോസ്റ്റിനെ മന്ത്രി എംബി രാജേഷ് ന്യായീകരിച്ച് രംഗത്തെത്തി. ലതികയുടെ പോസ്റ്റ് വർഗീയ പരാമർശങ്ങൾക്ക് എതിരെയെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. സംഭവത്തിൽ രണ്ട് പരാതികൾ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നൽകി.
എന്നാൽ കെകെ ലതികക്കെതിരെ എന്ത് നടപടിയെടുത്തെന്ന് പ്രതിപക്ഷം ചോദിച്ചു. യഥാർത്ഥ ചോദ്യങ്ങളിൽ നിന്ന് സർക്കാർ അകന്ന് പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. താമ്രപത്രം വേണോ കുറ്റപത്രം വേണോ എന്ന് താൻ പറയുന്നില്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. കെകെ ലതിക കുറ്റം ചെയ്തോ ഇല്ലയോ എന്നുള്ള വിധിപ്രസ്താവം നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
Read Also: മനു തോമസിന്റെ വെളിപ്പെടുത്തൽ; കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
കോട്ടയം കുഞ്ഞച്ചനെന്ന വ്യാജ പ്രൊഫൈൽ പരാമർശിച്ച് യു പ്രതിഭ എംഎൽഎ രംഗത്തെത്തി. എന്നാൽ കുഞ്ഞച്ചന്റെ വല്യച്ഛന്മാരെക്കുറിച്ചല്ല താൻ പറയുന്നതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഫേയ്സ്ബുക്കിനോട് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും വിവരങ്ങൾ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights : Kaffir screenshot controversy in the assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here