ഇന്ത്യയെ കരകയറ്റി വിരാട് കോലി; ഒടുവില്‍ 19-ാം ഓവറില്‍ മടക്കം

സൗത്ത് ആഫ്രിക്കയുമായുള്ള ടി20 ലോക കപ്പ് ഫൈനലില്‍ ഇന്ത്യയുടെ സ്‌കോര്‍ മികച്ചതാക്കിയത് വിരാട് കോലിയും അക്‌സര്‍ പട്ടേലും ശിവം ദുബെയും ചേര്‍ന്ന്. മാര്‍കോ ജാന്‍സര്‍ എറിഞ്ഞ 19-ാം ഓവറിലെ അഞ്ചാം പന്ത് നേരിട്ട കോലിയെ കഗീസോ റബാഡ് ക്യാച്ച് എടുത്ത് പുറത്താക്കുന്നത് വരെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ ചുക്കാന്‍ പിടിച്ചത് ഈ മുന്‍ ക്യാപ്റ്റനായിരുന്നു.
Read Also: രോഹിതും പന്തും സൂര്യകുമാറും പുറത്ത്; ഇന്ത്യക്ക് മോശം തുടക്കം
തുടക്കത്തില്‍ തന്നെ ബിഗ് വിക്കറ്റുകള്‍ വീഴ്ത്തിയ സൗത്ത് ആഫ്രിക്കന്‍ താരങ്ങളുടെ ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു വിരാട് കോലി, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരുടെ പ്രകടനങ്ങള്‍. രണ്ട് സിക്‌സും, ആറ് ഫോറും അടക്കം 59 ബോളില്‍ നിന്ന് 76 റണ്‍സ് മുതല്‍ക്കൂട്ടിയായിരുന്നു കോലിയുടെ മടക്കം. ഒരു സിക്‌സും നാല് ഫോറും അടക്കം 16 ബോളില്‍ നിന്ന് 27 റണ്‍സെടുത്ത് കോലിക്ക് മികച്ച പിന്തുണ നല്‍കാന്‍ ദുബെക്കായി. നാല് സിക്‌സും ഒരു ഫോറും ചേര്‍ത്ത് 31 ബോളില്‍ നിന്ന് 47 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും ഇന്ത്യന്‍ നിരയില്‍ ബാറ്റിങ് മികവ് കാട്ടിയ താരമായി.
Story Highlights : Virat Kohli batting in T20 World cup final South Africa vs India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here