‘പൂരം കലക്കി BJPക്ക് അവസരമുണ്ടാക്കി; തൃശൂർ പൂരം അലങ്കോലമാക്കിയത് അന്തർധാരകളുടെ ഭാഗം’; CPIMനെതിരെ കെ മുരളീധരൻ

ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ തോൽവിയിൽ സിപിഐഎമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തൃശൂരിലെ തോൽവിക്ക് ഉത്തരവാദി സിപിഐഎമ്മാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൂരം കലക്കി ബിജെപിക്ക് തൃശൂരിൽ അവസരമുണ്ടാക്കി നൽകിയെന്ന് കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഭരിക്കുന്ന പാർട്ടി വിചാരിക്കാതെ തൃശൂർ പൂരം അട്ടിമറിക്കാൻ സാധിക്കില്ലെന്ന് മുരളീധരൻ പറഞ്ഞു. തൃശൂർ പൂരം അലങ്കോലമാക്കിയത് അന്തർധാരകളുടെ ഭാഗമെന്ന് അദ്ദേഹം ആരോപിച്ചു. ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ കമ്മിറ്റി തന്നെ പറഞ്ഞത് താമര വിരിയുമെന്നാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി
ഒരു കമ്മിഷണർ വിചാരിച്ചാൽ പൂരം കലക്കാൻ സാധിക്കില്ല. സർക്കാർ പൂരം കലക്കാൻ കൂട്ടുനിന്നു. മന്ത്രി മൂഖസാക്ഷിയായി നിന്നുവെന്ന് അദ്ദേഹം വിമർശിച്ചു. പാലക്കാട് നല്ല സ്ഥാനാർത്ഥി എത്തിയാൽ എൽഡിഎഫിന് രണ്ടാം സ്ഥാനത്ത് എത്താമെന്ന് മുരളീധരൻ പറഞ്ഞു. അതേസമയം സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം ശക്തികേന്ദ്രങ്ങളിൽ നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് നീക്കം.
Story Highlights : K Muraleedharan against CPIM in Thrissur lok sabha election defeat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here