Advertisement

രോഗികള്‍ക്ക് സഹായമേകാന്‍ ചോക്കാട് പാലിയേറ്റീവ് കെയറിനായി ജിദ്ദയില്‍ ബിരിയാണി ചലഞ്ച്

July 2, 2024
3 minutes Read
Biriyani Challenge in Jeddah for Chokkad Palliative Care to help patients

മലപ്പുറം ജില്ലയിലെ ചോക്കാട് പഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം ജിദ്ദയില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു450 ഓളം നിത്യ രോഗികള്‍ക്ക് സാന്ത്വന ചികിത്സയും മറ്റു സഹായങ്ങളും നല്‍കിവരുന്ന ചോക്കാട് പാലിയേറ്റീവ് സോസൈറ്റിയുടെ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. (Biriyani Challenge in Jeddah for Chokkad Palliative Care to help patients)

ജൂലൈ അഞ്ചാം തിയ്യതി വെള്ളിയാഴ്ചയാണ് ഇത് നടക്കുക. 20റിയാല്‍ ആണ് ഒരു ബിരിയാണിയുടെ വില. ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് മുമ്പായി താമസ സ്ഥലങ്ങളില്‍ സംഘാടകര്‍ ബിരിയാണിപ്പൊതി എത്തിച്ചു നല്‍കുന്നതാണ്. ഓര്‍ഡറുകള്‍ ബുധനാഴ്ചക്ക് മുന്‍പായി നല്‍കണമെന്ന് സംഘാടകര്‍ അറിയിച്ചു.

Read Also: പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തികൾക്ക്‌ നിയമപരിരക്ഷ ലഭിക്കും; ട്രംപിന് അനുകൂമായി സുപ്രിംകോടതി വിധി

കേവലം ഒരു ബിരിയാണി വാങ്ങി കഴിയ്ക്കുക എന്നതിലുപരി 450 ഓളം പാലിയേറ്റീവ് പരിചരണം ലഭിച്ചു വരുന്ന രോഗികളെ ചേര്‍ത്തു പിടിക്കുന്ന ഒരു മഹാ ദൗത്യത്തിന്റെ ഭാഗമാവുക എന്നത് കൂടിയാണ് ഇതില്‍ പങ്കാളികളാവുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്നും ഈ സദുദ്യമത്തില്‍ എല്ലാ പ്രവാസികളും പങ്കെടുക്കണമെന്നും സംഘാടകര്‍ അറിയിച്ചു.

ഓര്‍ഡറുകള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍
+966564227549 (ഇസ്മയില്‍ )
+966 56 426 2199
(സിദ്ധീഖ് )
+966 53 430 0535
(അസ്ഹറുദ്ധീന്‍ )

Story Highlights : Biriyani Challenge in Jeddah for Chokkad Palliative Care to help patients

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top