ആൾ ദൈവത്തിന്റെ കാറിന്റെ ‘പൊടി’ ശേഖരിക്കാൻ തിക്കും തിരക്കും, അതിരുകടന്ന ആൾദൈവ ആരാധന; മരണം 121 ആയി

ഉത്തർ പ്രദേശിലെ ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 121 ആയി. 28 പേർക്ക് പരുക്ക്. പലരുടെയും നില ഗുരുതരം. അതിരുകടന്ന ആൾദൈവ ആരാധനയും സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തതയുമാണ് ഹാഥ്റാസ് ദുരന്തത്തിന് വഴിവെച്ചതെന്ന് റിപ്പോർട്ടുകൾ. ആൾദൈവം യാത്ര ചെയ്ത കാര്‍ നീങ്ങിയപ്പോഴുണ്ടായ പൊടിപടലം ശേഖരിക്കാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിന് പ്രധാന കാരണം.
ആൾദൈവം ഭോലെ ബാബയുടെ ‘സത്സംഗ്’ കഴിഞ്ഞ് പോകാൻ തയ്യാറെടുക്കുമ്പോൾത്തന്നെ ജനങ്ങൾ ആകെ ഒത്തുകൂടിയിരുന്നു. വണ്ടി എടുത്ത ശേഷം ഇവരെല്ലാവരും ഒറ്റയടിക്ക് വണ്ടിയിൽ നിന്ന് ഉയർന്ന പൊടി ശേഖരിക്കാൻ തിക്കും തിരക്കും കൂട്ടി. ഇതാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്. സംഘാടകർക്കെതിരെയും കേസെടുത്തു. സംഘാടകർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും എഫ്‌ഐആർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ആശുപത്രിയിലെത്തി.
എൺപതിനായിരം പേർക്ക് മാത്രം അനുമതി വാങ്ങിയ പരുപാടിയിൽ പങ്കെടുത്തത് രണ്ടരലക്ഷത്തോളം ആളുകളാണ്. ഇതുംകൂടിയായതോടെ ദുരന്തത്തിന്റെ ആഘാതം വർധിച്ചു.പൊലീസ് സമർപ്പിച്ച എഫ്‌ഐആറിൽ എവിടെയും സ്വയം പ്രഖ്യാപിത ആൾദൈവം ‘ഭോലെ ബാബ’യുടെ പേരില്ല. ദുരന്തത്തിൽ പ്രാദേശിക അധികാരികളുടെയും സംഘാടകരുടെയും കൂടുതൽ പങ്ക് പൊലീസ് അന്വേഷിക്കുകയാണ്.ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 122 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
Story Highlights : 121 people have died ‘satsang’of Bhole Baba
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here