Advertisement

ഇനി കളി മാറും ഫുൾ കോമഡി; ഫ്‌ളവേഴ്‌സ് ഒരുകോടി വിത്ത് കോമഡി നാളെ മുതൽ; ആദ്യ അതിഥിയായി ധ്യാൻ ശ്രീനിവാസൻ‌

July 3, 2024
1 minute Read

ഫ്‌ളവേഴ്‌സ് ഒരുകോടിയുടെ പുതിയ സീസൺ ആരംഭിക്കുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടി വിത്ത് കോമഡി എന്ന പേരിലാണ് പുതിയ സീസൺ ആരംഭിക്കുന്നത്. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ അവതാരകനായി എത്തുന്ന പരിപാടിയിൽ ആദ്യ അതിഥിയായി എത്തുന്നത് ചലച്ചിത്ര താരം ധ്യാൻ ശ്രീനിവാസൻ‌ ആണ്.

ചലച്ചിത്രതാരങ്ങളായ ജഗദീഷ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, സുധീഷ് തുടങ്ങിയ അതിഥികളും പരിപാടിയിൽ എത്തും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 9 മണി മുതലാണ് പരിപാടി ഫ്‌ളവേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്നത്. വലിയ സിനിമക്കഥകളെ അനുസ്മരിപ്പിക്കുന്ന ദുഃഖകഥകൾക്ക് എന്നെന്നേക്കുമായി വിട നൽകിയാണ് ഫ്‌ളവേഴ്‌സ് ഒരു കോടി പുതിയ രൂപത്തിലും ഭാവത്തിലും പ്രേക്ഷകരിലേക്ക് എത്തുന്നത്.

Story Highlights : Flowers Oru kodi with Comedy from tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top