തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്ത് കെ അണ്ണാമലൈ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്ത് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. യുകെയിൽ ഫെല്ലോഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാനാണ് മൂന്ന് മാസത്തെ അവധിയെടുത്തത്. നേരത്തെ തന്നെ സമർപ്പിച്ച ഫെല്ലോഷിപ്പ് പരിപാടിയാണിത്. അതിനായി പോകുന്നുവെന്നാണ് അണ്ണാമലൈ വ്യക്തമാക്കുന്നത്.
ഇതിന്റെ ഇന്റർവ്യൂ ഡൽഹിയിൽ ജനുവരിയിൽ കഴിഞ്ഞതാണ്.അതിനായാണ് 3 മാസത്തെ ലീവെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ തെരെഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള പരാജയമാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്.
നേരത്തെ മൂന്നാം എന്‍.ഡി.എ. സര്‍ക്കാരില്‍ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ മന്ത്രിയാകുമെന്ന് അറിയിച്ചെങ്കിലും അത് ഉണ്ടായില്ല. കോയമ്പത്തൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ഡി.എം.കെയുടെ മുൻമേയർ ഗണപതി രാജ്കുമാറിനോട് 1,18,068 വോട്ടുകൾക്ക് അണ്ണാമലൈ പരാജയപ്പെട്ടിരുന്നു.
Story Highlights : K Annamalai Took Leave for 3 months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here