Advertisement

കണ്ണൂരിൽ പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു

July 3, 2024
2 minutes Read

കണ്ണൂരിൽ പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കണ്ണൂർ ഏച്ചൂർ തക്കാളിപ്പീടിക സ്വദേശി ബീനയാണ് (54) മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ സിപിഒ ലിതേഷ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ഇന്ന് ഉച്ചക്കായിരുന്നു അപകടം സംഭവിച്ചത്. ഏച്ചൂരിലെ ഒരു സഹകരണ സ്ഥാപനത്തിലെ ബിൽ കളക്ടറാണ് മരിച്ച ബീന. വഴിയരികിലൂടെ ബീന നടന്നു പോകുന്നതിനിടെയാണ് പിന്നിലൂടെ എത്തിയ നിയന്ത്രണംവിട്ട കാർ ഇടിച്ച് തെറിപ്പിച്ചത്. അമിത വേ​ഗതയിലായിരുന്നു കാർ. ഇടിയുടെ ആഘാതത്തിൽ‌ ബീന കുറച്ച് ദൂരം മുന്നിലാണ് വീണത്. തലയിടിച്ചായിരുന്നു ബീന വീണത്.

ബീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബീനയെ ഇടിച്ച ശേഷം കാർ കുറേ ദൂരം മുന്നോട്ട് പോയശേഷമാണ് നിർത്തിയത്. പൊലീസ് ഉദ്യോ​ഗസ്ഥൻ ടൗൺ പൊലീസ് സ്റ്റേഷനിലാണ് നിലവിൽ. ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കും.

Story Highlights :Pedestrian dies after being hit by car driven by a policeman in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top