Advertisement

ഹാഫ്റസ് ദുരന്തം: വിവാദ ആൾദൈവത്തെ പ്രതിചേർക്കാത്തതിൽ യു പി പൊലീസിനെതിരെ വിമർശനം ശക്തമാകുന്നു

July 6, 2024
Google News 3 minutes Read
hathras stampede bhole baba neither named in fir nor arrested

120ലേറെ പേരുടെ മരണത്തിനിടയാക്കിയ ഹാഫ്റസ് ദുരന്തവുമായി ബന്ധപ്പെട്ട എഫ്ഐആറിൽ വിവാദ ആൾദൈവം ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്താത്തത്തിൽ വിമർശനം ശക്തമാകുന്നു. ആൾദൈവം ഭോലെ ബാബാ എന്ന സൂരജ് പാൽ നാരായണൻ ഹരിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ ഉത്തർപ്രദേശ് പൊലീസ് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ആൾദൈവത്തിന്റെ സത്സം​ഗ പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നൂറിലേറെ പേർ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായത്. എന്നാൽ കേസിൽ ആൾദൈവത്തിനെ പ്രതിചേർക്കാൻ തക്ക വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് ഉത്തർപ്രദേശ് പൊലീസിന്റെ വിശദീകരണം. (hathras stampede bhole baba neither named in fir nor arrested)

സംഭവത്തിൽ 24 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഭോലേ ബാബയുടെ താമസസ്ഥലത്ത് വീണ്ടും പരിശോധന നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.

Read Also: പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തികൾക്ക്‌ നിയമപരിരക്ഷ ലഭിക്കും; ട്രംപിന് അനുകൂമായി സുപ്രിംകോടതി വിധി

ഹത്രസ് ദുരന്തത്തിൽ സത്സംഗ് സംഘാടകൻ ദേവ് പ്രകാശ് മധുക്കർനെ അറസ്റ്റ് ചെയ്തു. ഭോലെ ബാബയുടെ അടുത്ത അനുയായി ആയ ഇയാൾ നേരിട്ട് എത്തി കീഴടങ്ങുകയായിരുന്നുവെന്ന് അഭിഭാഷകൻ അറിയിച്ചു. ഡൽഹി പൊലീസിന്റെ മുൻപിൽ ആണ് മധുകർ കീഴടങ്ങിയത്. ഡൽഹി പൊലീസ് ഇയാളെ യുപി പോലീസിന് കൈമാറി.സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും യുപി പൊലീസ് പ്രഖ്യാപിച്ചിരുന്നു.

Story Highlights : hathras stampede bhole baba neither named in fir nor arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here