Advertisement

‘നെഹ്‌റുവിന്റെ പിന്മുറക്കാരാണെന്ന് ഓര്‍മ വേണം, കൂടോത്രം ചെയ്താലല്ല, പണി എടുത്താലേ പാര്‍ട്ടി ഉണ്ടാകൂ’; വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്

July 6, 2024
3 minutes Read
Youth congress leader abin varkey on koodothram issue

കോണ്‍ഗ്രസിലെ ‘കൂടോത്ര വിവാദത്തില്‍ നേതാക്കന്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. കൂടോത്രം ചെയ്താല്‍ പാര്‍ട്ടിയോ നേതാക്കന്മാരോ ഉണ്ടാകില്ലെന്നും അതിന് പണിയെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി വിമര്‍ശിച്ചു. നെഹ്‌റുവിന്റെ പിന്‍മുറക്കാരാണ് നേതാക്കന്‍മാരെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. (Youth congress leader abin varkey on koodothram issue )

കുറ്റ്യാടിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ യങ്ങ് ഇന്ത്യ ബൂത്ത് ലീഡേഴ്‌സ് മീറ്റ് പരിപാടിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ഈ വിമര്‍ശനം. പണി എടുക്കാതെ കൂടോത്രം ചെയ്താല്‍ പാര്‍ട്ടി ഉണ്ടാവില്ല. നേതാക്കന്‍മാര്‍ ആവില്ല. കൂടോത്രം ചെയ്യുന്നതിന്റെ അത്ര ബുദ്ധിമുട്ട് ഇല്ല പണി എടുക്കാന്‍ എന്നും നേതാക്കന്‍മാരെ യൂത്ത് കോണ്‍ഗ്രസ് ഓര്‍മ്മിപ്പിക്കുന്നു. ഇത് 2024 ആണ് വര്‍ഷമെന്ന് നേതാക്കന്മാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തികൾക്ക്‌ നിയമപരിരക്ഷ ലഭിക്കും; ട്രംപിന് അനുകൂമായി സുപ്രിംകോടതി വിധി

അതേ സമയം കൂടോത്രത്തെ പറ്റി തനിക്ക് അറിയില്ലെന്നും അത്തരം അനുഭവം ഇല്ലന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.കെ സുധാകരന്റെ വീട്ടില്‍ നിന്നും കൂടാത്തരം ചെയ്യുന്ന സാധനങ്ങള്‍ കണ്ടെത്തിയ വീഡിയോ പുറത്തായത് വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

Story Highlights : Youth congress leader abin varkey on koodothram issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top