ഇത് ശുഭ്മാന്‍ഗില്ലിന്റെ ബാറ്റ്; അമ്പതില്‍ നിന്ന് നൂറിലെത്താന്‍ അഭിഷേക് നേരിട്ടത് 13 പന്ത് മാത്രം

33 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറിയെന്നത് സാധാരണ സംഭവം മാത്രം. പക്ഷേ 13 പന്തില്‍ നിന്ന് അമ്പത് റണ്‍സ് നേടുകയെന്നത് അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ്. സിംബാബ്വെക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ 100 റണ്‍സിന്റെ മിന്നുന്ന ജയമാണ് ഇന്ത്യന്‍ യുവനിര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 235 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് സിംബാബ്വെയെ എത്തിട്ടുയ എന്നാല്‍ 134-ന് തന്നെ അവര്‍ക്ക് കളി അവസാനിപ്പിക്കേണ്ടി വന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കേറ്റ 13 റണ്‍സിന്റെ തോല്‍വിക്ക് ഇത്രയും കനപ്പിച്ചുള്ള മറുപടി കിട്ടുമെന്ന് സിംബാബ്വെ കരുതിക്കാണാനെ ഇടയില്ല. ആദ്യ മത്സരത്തില്‍ സംപൂജ്യനായി മടങ്ങിയ അഭിഷേക് ശര്‍മയായിരുന്നു രണ്ടാം മത്സരത്തിലെ താരം.
Read Also: സിംബാബ്‍വെക്കെതിരെയുള്ള ടി20 ടീമായി; ശുഭ്മാന്‍ ഗില്‍ നയിക്കുന്ന സംഘത്തില്‍ സഞ്ജു സാംസണും
വളരെ വേഗത്തില്‍ സെഞ്ചറി നേടി ഇന്ത്യയുടെ വിജയശില്പിയായതും അദ്ദേഹമായിരുന്നു. 33 പന്തില്‍ അര്‍ധ സെഞ്ചറിയിലെത്തിയ അഭിഷേകിന് 100 തികക്കാന്‍ പിന്നീട് വേണ്ടിവന്നത് കേവലം 13 പന്തുകള്‍ മാത്രം. വ്യക്തിഗത സ്‌കോര്‍ 82ല്‍ നില്‍ക്കെ തുടരെ മൂന്ന് സിക്‌സറുകള്‍ പായിച്ചാണ് അഭിഷേക് കന്നി സെഞ്ച്വറി നേടിയത്. അവസാനം നേരിട്ട 16 പന്തുകളില്‍ പത്തും അതിര്‍ത്തി കടത്തി ഈ താരം അത്ഭുതപ്പെടുത്തി. പതിനാറില്‍ ആറും സിക്‌സറുകളായിരുന്നു. ഏഴ് ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്. സെഞ്ച്വറി നേടിയെങ്കിലും മയേഴ്‌സിന് കൈയ്യിലകപ്പെട്ട് തൊട്ടടുത്ത പന്തില്‍ തന്നെ താരം പുറത്തായി. രാജ്യാന്തര ടി20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഈ മത്സരത്തോടെ അഭിഷേക് സ്വന്തം പേരിലാക്കി. ഈ വര്‍ഷം ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമാകാനും അഭിഷേകിനായി (50). 46 സിക്‌സറുകള്‍ നേടിയ രോഹിത് ശര്‍മയെയാണ് അഭിഷേക് പിന്നിലാക്കിയത്.
Read Also: ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍; ഫിക്ച്ചര്‍ ഐ.സി.സിക്ക് കൈമാറി പാകിസ്താന്‍
ഇതിനിടെ, മത്സരത്തില്‍ താന്‍ ഉപയോഗിച്ചത് സ്വന്തം ബാറ്റല്ലെന്നും അഭിഷേക് വെളിപ്പെടുത്തി. തന്റെ ബാല്യകാല സുഹൃത്തും നിലവില്‍ ടീം ഇന്ത്യയുടെ ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റ് ഉപയോഗിച്ചാണ് സിംബാബ്വെക്കെതിരെ താരം സെഞ്ച്വറി നേടിയതെന്ന് പറയുന്നു. അണ്ടര്‍-12 മത്സരങ്ങള്‍ മുതല്‍ ഒരുമിച്ച് കളിക്കുന്ന തങ്ങളുടെ സൗഹൃദം ഏറെ ആഴത്തിലുള്ളതാണെന്നും അഭിഷേക് പറയുന്നു. പലപ്പോഴായി ഗില്ലിന്റെ ബാറ്റ് ഉപയോഗിക്കാറുണ്ട്. സിംബാബ്വെക്കെതിരെയും ഗില്ലിന്റെ ബാറ്റ് തനിക്ക് തുണയായെന്ന് അഭിഷേക് പറഞ്ഞു. ഇന്ത്യയുടെ ആദ്യജയത്തോടെ പരമ്പര 1-1 എന്ന നിലയിലാണ്. അതേ സമയം മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ടീമിലിടം കണ്ടെത്തുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Story Highlights : India vs Zimbabwe T20 series Abhishek Sharma performance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here