Advertisement

ഓർമാ ഇൻ്റർനാഷണൽ സീസൺ 2 പ്രസംഗ മത്സരം ഫിനാലെ ജൂലൈ 13ന്

July 8, 2024
3 minutes Read

ഓർമാ ഇൻ്റർനാഷണൽ സ്കൂൾ കോളജ് വിദ്യാർഥികൾക്കായി നടത്തുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ ഫിനാലെ ജൂലൈ 13ന് നടക്കും. 1468 പ്രസംഗകരിൽ നിന്ന് 60 കുട്ടികൾ മികവിൻ്റെ അടിസ്ഥാനത്തിൽ ഫൈനൽ മത്സരത്തിന് അർഹത നേടിയെന്ന് ഓർമാ ഇൻ്റർനാഷണൽ ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ് അറിയിച്ചു.(Orma International Season 2 Speech Competition Finale on 13th July)

മലയാളം-ജൂനിയർ-സീനിയർ, ഇംഗ്ലീഷ്-ജൂനിയർ-സീനിയർ എന്നിങ്ങനെ നാല് വിഭാഗത്തിൽ നിന്നും 15 പേരെ വീതമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജൂലൈ 12, 13 തീയതികളിൽ പാലായിൽ വെച്ചാണ് ഗ്രാൻഡ് ഫിനാലെ നടക്കുന്നത്. “ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ’24” അവാർഡ് ഉൾപ്പെടെ പത്തുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഓവർസീസ് റസിഡൻറ് മലയാളീസ് അസോസിയേഷൻ ഇൻറർനാഷണലിൻ്റെ (ഓർമ്മ ഇന്റർനാഷണൽ) ഘടകമായ ഓർമ്മ ഇൻറർനാഷണൽ ടാലൻറ് പ്രൊമോഷൻ ഫോറമാണ് അന്താരാഷ്ട്ര പ്രസംഗ മത്സരം നടത്തുന്നത്.

Story Highlights : Orma International Season 2 Speech Competition Finale on 13th July

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top