Advertisement

കൊങ്കൺ തുരങ്കത്തിലെ വെള്ളക്കെട്ട്; മൂന്ന് ട്രെയിനുകൾ റദ്ദാക്കി; രാത്രിയോടെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ

July 10, 2024
Google News 5 minutes Read

കൊങ്കൺ പാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് മൂന്ന് ട്രെയിനുകൾ റദ്ദാക്കി. കാലാവസ്ഥ പ്രതികൂലമായതിനാൽ ചെളിയും മണ്ണും നീക്കുന്നത് വൈകുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്. പെർണം ടണലിലെ വെള്ളക്കെട്ടും മണ്ണ് ഇടിയുന്നതും തുടരുന്നുവെന്ന് റെയിൽവേ അറിയിച്ചു. കൊങ്കൺ റൂട്ടിൽ രാത്രി എട്ടുമണിയോടെ ഗതാഗതം പുനസ്ഥാപിക്കുമെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചു.(Three trains were cancelled due to waterlogging in Konkan Railway route)

തുരങ്കത്തിലെ തടസം നീക്കുന്ന ജോലി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുവെന്ന് റെയിൽവേ വ്യക്തമാക്കി. നേരത്തെ വൈകിട്ട് 4.55 ന് പുറപ്പെടും എന്ന് അറിയിച്ചിരുന്ന 16346 തിരുവനന്തപുരം – ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ്, 16345 – ലോകമാന്യ തിലക് – തിരുവനന്തപുരം എക്സ്പ്രസ്, 12619 ലോകമാന്യ തിളക് – മംഗുളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. നേരത്തെ ഗോവയിൽ നിന്നും മുംബൈയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയിരുന്നു.

Read Also: സീബ്ര ലൈനിൽ വച്ച് വിദ്യാർത്ഥിനികളെ ബസിടിച്ച് തെറിപ്പിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. എറണാകുളം ജംഗ്ഷൻ- പൂനെ ജംഗ്ഷൻ എക്സ്പ്രസ് ട്രെയിൻ, മംഗളുരു ജംഗ്ഷൻ – മുംബൈ സിഎസ്എംടി എക്സ്പ്രസ്, എറണാകുളം ജംഗ്ഷൻ – എച്ച് നിസാമുദ്ദീൻ, തിരുവനന്തപുരം സെൻട്രൽ – എച്ച് നിസാമുദ്ദീൻ എക്സ്പ്രസ്, ലോകമാന്യതിലക് – കൊച്ചുവേളി എക്സ്പ്രസ്, എച്ച്.നിസാമുദ്ദീൻ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്, ബാവ്നഗർ – കൊച്ചുവേളി എക്സ്പ്രസ്, ലോകമാന്യ തിലക് – എറണാകുളം എക്സ്പ്രസ്, ഇൻഡോർ ജംഗ്ഷൻ – കൊച്ചുവേളി എക്സ്പ്രസ്, 22630 തിരുനെൽവേലി – ദാദർ എക്സ്പ്രസ് എക്സ്പ്രസ് (പൂനൈ – പൻവേൽ വഴി), 16311 ശ്രീ ഗംഗാനഗർ – കൊച്ചുവേളി എക്സ്പ്രസ് ( വിജയവാഡ – കോയമ്പത്തൂർ വഴി) എന്നീ ട്രെയിനുകൾ‌ വഴി തിരിച്ചുവിട്ടു.

Story Highlights : Three trains were cancelled due to waterlogging in Konkan Railway route

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here