‘സാൻ ഫെർണാണ്ടോ’ വിഴിഞ്ഞത്തേക്ക്; കപ്പൽ ശ്രീലങ്കൻ തീരം കടന്നു

വിഴിഞ്ഞത്തേക്കുള്ള സാൻ ഫെർണാണ്ടോ കപ്പൽ ശ്രീലങ്കൻ തീരം കടന്നു. നാളെ രാവിലെ 9 മണിക്ക് വിഴിഞ്ഞത്ത് നങ്കൂരമിടും. കപ്പലിന്റെ നിലവിലെ വേഗം 12.3 നോട്ടിക്കൽ മൈലിൽ. വിഴിഞ്ഞത്ത് എത്തുന്ന മദർഷിപ്പിൽ നിന്നും നാളെ തന്നെ കണ്ടയ്നറുകൾ ഇറക്കിത്തുടങ്ങും.
രണ്ടായിരം കണ്ടെയ്നറുകളുമായി എത്തുന്നത് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോയാണ്.
വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പൽ. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പലാണ് ട്രയൽ റണ്ണിന് എത്തുന്നത്. കപ്പലിൽ രണ്ടായിരം കണ്ടെയ്നറുകളുണ്ട്. മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും.
വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നും 23 യാർഡ് ക്രെയ്നുകളും ചരക്ക് ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വേറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും വിഴിഞ്ഞത്ത് നിയന്ത്രിക്കുക.
Story Highlights : Vizhinjam International Seaport Receive First Mothership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here