കീം എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശിയ്ക്ക്

സംസ്ഥാനത്ത് കീം എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി പി.ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്കും, കോട്ടയം സ്വദേശി അലന്‍ ജോണി അനില്‍ മൂന്നാം റാങ്കും നേടി. 52500 പേരാണ് ഇത്തവണ റാങ്ക് പട്ടികയില്‍ ഇടം പിടിച്ചത്. (KEAM engineering entrance results announced)
കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് പ്രഖ്യാപിച്ചത്. 79,044 വിദ്യാര്‍ത്ഥികളാണ് പ്രവേശന പരീക്ഷ എഴുതിയത്. ഇതില്‍ 58340 പേര്‍ യോഗ്യത നേടി. 52500 വിദ്യാര്‍ത്ഥികളാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. ആലപ്പുഴ സ്വദേശി പി ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. ആണ്‍കുട്ടികള്‍ക്കാണ് ആദ്യ മൂന്നു റാങ്കുകളും.
Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി
ആദ്യ 100 റാങ്ക് പട്ടികയില്‍ എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേരുള്ളത്. ഫലം പ്രഖ്യാപിച്ച ശേഷം മന്ത്രി ആര്‍ ബിന്ദു വിജയികളെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.ആദ്യ 100 റാങ്കില്‍ 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളും ഉള്‍പ്പെട്ടു. മുന്‍ വര്‍ഷത്തേക്കാള്‍ 2829 പേര്‍ ഇത്തവണ കൂടുതലായി റാങ്ക് പട്ടികയില്‍ ഇടം നേടി. കേരള സിലബസില്‍ പ്‌സള് ടു പഠനം പൂര്‍ത്തിയാക്കിയ 2034 പേരും സി.ബി.എസ്്.സി പഠനം പൂര്‍ത്തിയാക്കിയ 2785 പേരും ആദ്യ അയ്യായിരം റാങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരീക്ഷ നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ തന്നെ ഫലം പ്രസിദ്ധീകരിക്കാനായി എന്നത് പ്രത്യേകതയാണ്.
Story Highlights : KEAM engineering entrance results announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here