Advertisement

‘മാലിന്യം അടിഞ്ഞുകൂടിയതിന്റെ ഉത്തരവാദിത്തം റെയിൽവേയ്ക്ക്’; മന്ത്രി വി ശിവൻകുട്ടി

July 13, 2024
2 minutes Read

തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ റെയിൽവേയെ കുറ്റപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി. മാലിന്യം അടിഞ്ഞുകൂടിയതിന്റെ ഉത്തരവാദിത്തം ഇന്ത്യൻ റെയിൽവേയ്ക്കാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. റെയിൽവേയുടെ പ്രോപ്പർട്ടിയാണെന്നും ന​ഗരസഭയെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ അനുവദിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ റെയിൽവേ ഒരു കാര്യവും ചെയ്തിരുന്നില്ലെന്നും ഇതാണ് പ്രധാനപ്രശ്നമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. റെയിൽവേയുടെ ഒരു ഉദ്യോ​ഗസ്ഥനും സംഭവ സ്ഥലത്തെത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സമൂഹം ഒറ്റക്കെട്ടായി ഒരു തൊഴിലാളിക്കായി തെരച്ചിൽ നടത്തുമ്പോൾ റെയിൽവേയുടെ രണ്ട് എ‍ഞ്ചിനീയർമാരാണ് സ്ഥലത്തുള്ളത്. ഡിവിഷണൽ ഓഫീസറോ ഉന്നത ഉ​ദ്യോ​ഗസ്ഥരോ സ്ഥലത്തെത്തിയില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

Read Also: മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ടു: കെ.സുരേന്ദ്രൻ

അതേസമയം തിരുവനന്തപുരം മാരായമുട്ടം സ്വദേശി ജോയിയ്ക്കായുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണ്. രാവിലെ 10 മണിയോടെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നിതിനിടെ ജോയിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. മാലിന്യം നീക്കി സ്കൂബ സംഘം ടണലിലേക്ക് പ്രവേശിച്ച് പരിശോധന നടത്തുന്നുണ്ട്.

Story Highlights : Minister V Sivankutty criticise Railway in Amayizhanchan ditch accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top