Advertisement

പ്രശസ്‍ത നിർമ്മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

July 14, 2024
Google News 2 minutes Read

സംവിധായകനും നിർമ്മാതാവുമായ അരോമ മണി അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. 63ഓളം ചിത്രങ്ങളുടെ നിർമ്മാതാവാണ് വിടവാങ്ങിയത്. ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബനറുകളിൽ ആണ് നിർമ്മാണം ചെയ്തത്. (Producer and Director Aroma Mani passed away)

1977ൽ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യനിർമാണ സംരംഭം. അദ്ദേഹം നിർമിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്നീ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായ ആർട്ടിസ്റ്റ് ആണ് അവസാന ചിത്രം.

Story Highlights : Producer and Director Aroma Mani passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here