നികുതി വെട്ടിച്ചെന്ന കേസ്; കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നികുതി വെട്ടിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിൽ വ്യാജവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസിൽ വിടുതൽ ഹർജി വിചാരണക്കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്.
Read Also: സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും; വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയത് 1323 കണ്ടെയ്നറുകൾ
മൂന്നുലക്ഷത്തി അറുപതിനായിരം രൂപ നികുതിയിനത്തിൽ വെട്ടിച്ചെന്നായിരുന്നു കേസ്. വിടുതൽ ഹർജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഹർജിയിലെ ആവശ്യം.പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ വിടുതൽ ഹർജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കില്ലെന്ന എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. വ്യാജ മേൽവിലാസം ഉപയോഗിച്ച് പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് കേസ്.
Story Highlights : High Court will hear the appeal filed by Suresh Gopi in the tax evasion case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here