‘ബി.ജെ.പിക്ക് തിരിച്ചടിയായത് അമിത ആത്മവിശ്വാസം’; യോഗി ആദിത്യനാഥ്

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയായത് അമിത ആത്മവിശ്വാസമെന്ന്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമിത ആത്മവിശ്വാസം സംസ്ഥാനത്ത് ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതീക്ഷകളെ വ്രണപ്പെടുത്തിയെന്നും ആഗ്രഹിച്ച വിജയം നേടുന്നതിൽ നിന്ന് തടഞ്ഞതെന്നും യോഗി പറഞ്ഞു.
ലഖ്നൗവിലെ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ ഭീംറാവു അംബേദ്കർ ഓഡിറ്റോറിയത്തിൽ നടന്ന ബിജെപി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ യോഗമായിരുന്നു ഇത്.
ഇനി വരാനിരിക്കുന്ന നിയമസഭാ, ഉപതെരഞ്ഞെടുപ്പുകൾക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനും മുഖ്യമന്ത്രി എം.പിമാർക്കും എം.എൽ.എമാർക്കും പാർട്ടി പ്രവർത്തകാർക്കും നിർദേശം നൽകി . സംസ്ഥാനത്ത് ഒരിക്കൽ കൂടി ബിജെപിയുടെ പതാക ഉയർത്തണമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. പാർട്ടി നേതാക്കളോടും പ്രവർത്തകരോടും സോഷ്യൽ മീഡിയയിൽ സജീവമാകാനും കിംവദന്തികൾ ഉടനടി തള്ളിക്കളയണമെന്നും നിർദേശിച്ചു.
Story Highlights : Overconfidence hurt BJP’s expectations in 2024 polls, Yogi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here