Advertisement

കൊവിഡിൽ അനാഥരായ കുട്ടികളോട് കേന്ദ്രത്തിൻ്റെ ക്രൂരത: പ്രധാനമന്ത്രി കെയർ പദ്ധതിയിലേക്ക് കിട്ടിയ 51% അപേക്ഷകളും തള്ളി

July 16, 2024
2 minutes Read
RSS control over BJP may be restored loksabha election 2024

രാജ്യത്തെ കുട്ടികൾക്കായുള്ള പിഎം കെയർ പദ്ധതിയിലേക്ക് ലഭിച്ച 51% അപേക്ഷകളും തള്ളിയെന്ന് റിപ്പോർട്ട്. കൊവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾക്ക് വേണ്ടി തുടങ്ങിയതാണ് ഈ പദ്ധതി. കൊവിഡ് മൂർധന്യത്തിൽ നിൽക്കെയാണ് രാജ്യത്ത് 2021 മെയ് 29 ന് കേന്ദ്രസർക്കാർ പദ്ധതിക്ക് രൂപം നൽകിയത്.

നിയമാനുസൃതമുള്ള രക്ഷിതാവിനെയോ വളർത്തുന്ന രക്ഷിതാക്കളെയോ യഥാർത്ഥ മാതാപിതാക്കളെയോ 2020 മാർച്ച് 11 നും 2023 മെയ് അഞ്ചിനും ഇടയിൽ നഷ്ടമായവർക്ക് വേണ്ടിയുള്ളതായിരുന്നു പരാതി. രാജ്യത്തെ 33 സംസ്ഥാനങ്ങളിലെ 613 ജില്ലകളിൽ നിന്നായി 9331 അപേക്ഷകളാണ് കേന്ദ്രത്തിന് ലഭിച്ചത്. എന്നാൽ 32 സംസ്ഥാനങ്ങളിലെ 558 ജില്ലകളിൽ നിന്നുള്ള 4532 അപേക്ഷകൾ മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്.

4781 അപേക്ഷകൾ കേന്ദ്രം തള്ളി. 18 അപേക്ഷകൾ ഇപ്പോഴും കേന്ദ്രസർക്കാരിൻ്റെ പരിഗണനയിലാണ്. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് ഇതിൻ്റെ കണക്കുകൾ പുറത്തുവിട്ടത്. എന്നാൽ അപേക്ഷകൾ നിരാകരിക്കാൻ വ്യക്തമായ കാരണങ്ങളൊന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുമില്ല.

രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ എത്തിയത്. യഥാക്രമം 1553, 1511 , 1007 അപേക്ഷകളാണ് ഇവിടെ നിന്ന് ലഭിച്ചത്. എന്നാൽ മഹാരാഷ്ട്രയിലെ 855 അപേക്ഷകളും രാജസ്ഥാനിലെ 210 അപേക്ഷകളും ഉത്തർപ്രദേശിലെ 467 അപേക്ഷകളുമാണ് കേന്ദ്രം അംഗീകരിച്ചത്.

അനാഥരാക്കപ്പെട്ട കുട്ടികൾക്ക് തുടർ സംരക്ഷണവും പരിചരണവും ഉറപ്പാക്കുന്നതാണ് ഈ നയം. വിദ്യാഭ്യാസം, ആരോഗ്യ ഇഷുറൻസ്, സാമ്പത്തിക സഹായം തുടങ്ങിയവ 23 വയസ് വരെ ഈ പദ്ധതി വഴി അനാഥരാക്കപ്പെട്ട കുട്ടികൾക്ക് കേന്ദ്രം നൽകും.

Story Highlights :  51% of applications received under PM CARES for Children scheme rejected

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top