Advertisement

ഭാരതീയ ന്യായ സംഹിതയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമറിയില്ല; വനിതാ എസ്‌ഐയെക്കൊണ്ട് ഇമ്പോസിഷന്‍ എഴുതിച്ച് എസ്പി

July 16, 2024
2 minutes Read
Imposition by SP for women SI in Pathanamthitta

പത്തനംതിട്ടയില്‍ വനിത എസ്‌ഐക്ക് എസ്പിയുടെ വക ഇമ്പോസിഷന്‍.ഡെയിലി കേസ് റിപ്പോര്‍ട്ടിങ്ങിനിടെ ഭാരതീയ ന്യായ സംഹിതയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാത്തതാണ് ഇമ്പോസിഷന്‍ എഴുതിക്കാന്‍ കാരണം. സ്വന്തം കൈപ്പടയില്‍ ഇമ്പോസിഷന്‍ എഴുതിയശേഷം വനിതാ എസ് ഐ പിന്നീട് എസ് പിക്ക് പേപ്പര്‍ മെയില്‍ ചെയ്തു നല്‍കി. ( Imposition by SP for women SI in Pathanamthitta)

ഡെയിലി കേസ് റിപ്പോര്‍ട്ടിംഗ് എന്ന പൊലീസിന്റെ റിപ്പോര്‍ട്ടിങിടെയാണ് രസകരമായ സംഭവം നടന്നത്. പരിഷ്‌കരിച്ച ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയെ കുറിച്ച് പത്തനംതിട്ട എസ്പി ചോദ്യം ചോദിക്കുകയായിരുന്നു. ചോദ്യത്തിന് മറുപടി പറയാന്‍ വനിതാ എസ്‌ഐയുടെ പേരുപറഞ്ഞുകൊണ്ട് എസ്പി പറഞ്ഞു. എന്നാല്‍ ഉത്തരം പറയാന്‍ എസ്‌ഐയ്ക്ക് സാധിച്ചില്ല. ഇതോടെയാണ് എസ്പി അധ്യാപകനായത്.സംശയം വയര്‍ലെസ് സെറ്റിലൂടെ തന്നെ മറുപടിയായി നല്‍കിയ എസ്പി ഉത്തരം രണ്ടുതവണ വെള്ളപേപ്പറില്‍ സ്വന്തം കൈപ്പടയില്‍ എഴുതി തനിക്ക് മെയില്‍ ചെയ്യാന്‍ വനിതാ എസ്‌ഐയോട് ആവശ്യപ്പെടുകയായിരുന്നു.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

എന്തായാലും മേലുദ്യോഗസ്ഥന്‍ പറഞ്ഞത് ശിരസാവഹിച്ച വനിതാ എസ്‌ഐ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഇമ്പോസിഷന്‍ എഴുതി എസ് പിക്ക് കൈമാറിയെന്ന് ആണ് വിവരം.വയര്‍ലെസ് സെറ്റിലൂടെ ഉള്ള സംഭാഷണം ആയതിനാല്‍ ജില്ലയിലെ മുഴുവന്‍ പോലീസുകാരും വനിത എസ്‌ഐയ്ക്ക് ഇമ്പോസിഷന്‍ നല്‍കിയ വിവരം അറിയിക്കുകയും ചെയ്തു.

Story Highlights :  Imposition by SP for women SI in Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top