Advertisement

കൃഷ്ണൻറെ ചിത്രം വരയ്ക്കുന്നതിനാൽ ഹണി ട്രാപ്പുകാരിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു: ജെസ്ന സലീം

July 17, 2024
1 minute Read

കൃഷ്ണൻറെ ചിത്രം വരയ്ക്കുന്നതിനാൽ സൈബർ ആക്രമണം നേരിടുന്നതായി ചിത്രകാരി ജെസ്ന സലീം. തന്നെ ഹണി ട്രാപ്പുകാരിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. നിരന്തരം ഭീഷണിപ്പെടുത്തുന്നു. റോഷൻ ബൈജു എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ജെസ്‌ന സലിം ആവശ്യപ്പെട്ടു.

കുടുംബത്തിന് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. റോഷൻ എന്ന ഓണലൈൻ മീഡിയ അവതാരകൻ തന്നെ നിരന്തരം ഉപദ്രവിച്ചു. ഇയാൾക്കെതിരെയുള്ള നേരത്തെയുള്ള കേസ് അട്ടിമറിക്കപ്പെട്ടു. ടി സിദ്ദിഖ് എംഎൽഎ ഇയാൾക്ക് സഹായം നൽകുന്നുവെന്നും ജെസ്‌ന ആരോപിച്ചു.

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും തന്നെ വേട്ടയാടാൻ കൂട്ടുനിൽക്കുന്നുവെന്ന് ജെസ്‌ന പറഞ്ഞു. തന്നെ സഹായിക്കുന്നവരെ അപമാനിക്കാൻ ശ്രമം നടക്കുന്നതായി ജെസ്‌ന സലിം പറഞ്ഞു. ജെസ്‌ന സലീമിന് എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് സ്വാമി ഭദ്രാനന്ദ അറിയിച്ചു. സൈബർ അധിക്ഷേപങ്ങൾക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകാനാണ് ജെസ്‌നയുടെ തീരുമാനം.

Story Highlights : Jesna Saleem Facing Cyber Attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top