Advertisement

ഉടമസ്ഥ അവകാശം സംബന്ധിച്ച് തർക്കം; കോടതി വിധിയിലൂടെ ലഭിച്ച ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെ തടഞ്ഞു

July 17, 2024
Google News 2 minutes Read

ടിഎൽഎ കേസിലെ വിധിയിലൂടെ ലഭിച്ച ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയും തടഞ്ഞു. പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് തടഞ്ഞത്. ഭൂമി ഉഴുതു കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചിയമ്മ എത്തിയത്. ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാലാണ് നഞ്ചിയമ്മയെ തടഞ്ഞത്.

എന്നാൽ വ്യാജ രേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്താൻ ചിലർക്ക് റവന്യൂ ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത് നൽകുകയാണെന്ന് നഞ്ചിയമ്മ ആരോപിച്ചു. 19നു വിഷയം ചർച്ച ചെയ്യാമെന്ന ഉറപ്പിലാണ് നഞ്ചിയമ്മ മടങ്ങിയത്. അഗളി പ്രധാന റോഡരികിലെ നാല് ഏക്കർ ഭൂമിയിൽ കൃഷിയിറക്കാൻ വേണ്ടിയാണ് നഞ്ചിയമ്മയും ബന്ധുക്കളും എത്തിയത്. തുടർന്നാണ് അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ പിഎ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും അഗളി പൊലീസും സ്ഥലത്തെത്തി അവരെ തടഞ്ഞത്.

Read Also: ആമയിഴഞ്ചാൻ തോട് അപകടം; ‘തിരുവനന്തപുരം എം പി സംഭവത്തിൽ തിരിഞ്ഞു നോക്കിയിട്ടില്ല’; ശശി തരൂരിനെ വിമർശിച്ച് വി.ജോയ്

കന്തസാമി ബോയൽ എന്ന ആളും തന്റെ ഭർത്താവും തമ്മിലുള്ള ടിഎൽഎ കേസിൽ 2023ൽ അനുകൂല വിധിയുണ്ടെന്നുമാണ് നഞ്ചിയമ്മ പറയുന്നത്. തങ്ങൾക്കനുകൂലമായ വിധി നിൽക്കേ തങ്ങൾക്ക് അവകാശപ്പെട്ട ഭൂമി കൈവശപ്പെടുത്താൻ റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥർ ചിലർക്ക് ഒത്താശ ചെയ്ത കൊടുക്കുകയാണെന്ന് നഞ്ചിയമ്മ ആരോപിച്ചു. ടിഎൽഎ കേസുകളും അതിനുള്ള വിധികളും ഉദ്യോഗസ്ഥരും കോടതിയും പരിഗണിക്കുന്നില്ലെന്നും നഞ്ചിയമ്മ പറഞ്ഞു. വിഷയത്തിൽ ഈ മാസം 19ന് നടക്കുന്ന ചർച്ചകൾക്ക് ശേഷം അന്ത്മ തീരുമാനത്തിലേക്ക് എത്താമെന്ന് തീരുമാനിച്ചിരിക്കുന്നത്. താൻ ഇനിയും അവിടെ വരുമെന്നും കൃഷിയിറക്കുമെന്നും തനിക്ക് അവകാശപ്പെട്ട ഭൂമിയാണെന്നും നഞ്ചിയമ്മ വ്യക്തമാക്കി.

Story Highlights : Nanchiyamma Was stopped by revenue officers from the land obtained by the court order

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here