‘രക്ഷാപ്രവർത്തനം മന്ദഗതിയിൽ; വിവരം ശ്രദ്ധയിൽപ്പെടുത്തിയിട്ടും തെരച്ചിൽ നടത്തുന്നില്ല’; ലോറി ഉടമ

കർണാടക അങ്കോള മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി ലോറി ഉടമ മനാഫ്. രക്ഷാപ്രവർത്തനം മന്ദഗതിയിലെന്ന് മനാഫ് ട്വന്റിഫോറിനോട് പ്രതികരിച്ചു. മൂന്നു ദിവസമായി വിവരം ശ്രദ്ധയിൽപ്പെടുത്തിയിട്ടും തെരച്ചിൽ നടത്തുന്നില്ലെന്ന് മനാഫ് പറഞ്ഞു.
ലോറി ഉള്ള സ്ഥലത്ത് നിന്ന് മണ്ണെടുക്കാൻ രക്ഷാപ്രവർത്തകർ തായാറാകുന്നില്ലെന്ന് മനാഫ് പറയുന്നു. ലോറി കുടുങ്ങി കിടക്കുന്ന സ്ഥലത്തെ മണ്ണ് മാറ്റി കഴിഞ്ഞാൽ കൂടുതൽ മണ്ണി താഴേക്ക് എത്തുമെന്നാണ് അധികൃതർ പറയുന്നതെന്ന് ലോറി ഉടമ പറഞ്ഞു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് നടക്കുന്നതെന്ന് മനാഫ് പറയുന്നു.
Read Also: അങ്കോളയിലെ മണ്ണിടിച്ചിൽ; ഇടപെട്ട് കർണാടക മുഖ്യമന്ത്രി; എഡിജിപിയോട് അന്വേഷിക്കാൻ നിർദേശം
കോഴിക്കോട് സ്വദേശി അർജുൻ എന്നയാളെ മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. അർജുൻ ഓടിച്ച ലോറി മണ്ണിനടിയിൽപ്പെട്ടതായി ബന്ധുക്കൾ ആശങ്ക പ്രകടിപ്പിക്കുന്നു. തുടർച്ചയായി അർജുനെ ഫോണിൽ ബന്ധപ്പെടുമ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ടെന്നും ആരും എടുക്കുന്നില്ലെന്നും അപകടം നടന്നയിടമാണ് ഫോണിന്റെ ലൊക്കേഷനായി കാണുന്നതെന്നും അർജുന്റെ ബന്ധുക്കൾ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : Arjun’s Lorry Owner Manaf responds on Ankola landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here