Advertisement

പുരി ജഗന്നാഥ ക്ഷേത്രത്തിന് അകത്തെ രത്ന ഭണ്ഡാരത്തിലൂടെ രഹസ്യ തുരങ്കം? വിശദമായ പരിശോധനക്ക് തീരുമാനം

July 19, 2024
2 minutes Read
Puri Temple

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരത്തിന് അകത്ത് രഹസ്യ തുരങ്ക പാതയുണ്ടെന്ന് സംശയം. ഇതേ തുടർന്ന് 12ാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതുന്ന ക്ഷേത്രത്തിന് അകത്ത് ലേസർ സംവിധാനം ഉപയോഗിച്ച് പരിശോധിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. ക്ഷേത്രത്തിൽ 40 വർഷത്തിനിടെ ഇതുവരെ തുറന്നിട്ടില്ലാത്ത അതിവിശിഷ്ട നിധി ശേഖരം അടങ്ങിയ അകത്തെ അറയിലൂടെ രഹസ്യ പാതയുണ്ടെന്നാണ് കരുതുന്നത്.

പുരാവസ്തു വകുപ്പ് അധികൃതർ ലേസർ സംവിധാനം ഉപയോഗിച്ച് രത്ന ഭണ്ഡാരത്തിന് അകത്ത് പരിശോധന നടത്തുമെന്ന് രാജകുടുംബത്തിൻ്റെ പ്രതിനിധിയും ക്ഷേത്രത്തിൻ്റെ മാനേജിങ് കമ്മിറ്റി ചെയർമാനുമായ ദിബ്യസിംഗ ദേബ് പറഞ്ഞു. കേന്ദ്ര പുരാവസ്തു വകുപ്പിൻ്റെ പരിശോധനകൾക്ക് ശേഷം ഭണ്ഡാരത്തിൻ്റെ അകത്തെയും പുറത്തെയും വാതിലുകൾ തകരാറുകൾ തീർത്ത് പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ക്ഷേത്രത്തിന് അകത്ത് രഹസ്യ അറയുണ്ടെന്ന് വ്യക്തമാക്കുന്ന ആധികാരിക രേഖകളൊന്നും ഇതുവരെയില്ല. എന്നാൽ ക്ഷേത്രവുമായി അടുത്ത ബന്ധം പുലർത്തുന്ന പലരും ഭണ്ഡാരത്തിന് അകത്ത് രഹസ്യ തുരങ്ക പാതയുണ്ടെന്ന് ഇന്നും വിശ്വസിക്കുന്നുണ്ട്. അതേസമയം രഹസ്യ തുരങ്ക പാതയുണ്ടെന്ന് ഇതുവരെ സ്ഥിരീകരിക്കാനായില്ലെന്നാണ് ഭണ്ഡാരത്തിലെ കണക്കെടുപ്പിന് നേതൃത്വം നൽകുന്ന ജസ്റ്റിസ് ബിശ്വനാഥ രഥിൻ്റെ പ്രതികരണം. അറകളിൽ നിന്നുള്ള രത്നങ്ങൾ പുറത്തെടുക്കാൻ മാത്രം ഏഴര മണിക്കൂർ സമയമെടുത്തെന്നും അദ്ദേഹം പറഞ്ഞു. അകത്തെ അറയിൽ നിന്നുള്ള അമൂല്യ നിധിയും മാറ്റി. ചുവരുകൾ വിശദമായി പരിശോധിച്ചെന്നും ടണലുണ്ടെന്ന് സ്ഥിരീകരിക്കാനാവുന്ന ഒന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭണ്ഡാരങ്ങളിൽ നിന്ന് പുറത്തെടുത്ത ആഭരണങ്ങളും മറ്റും ക്ഷേത്രത്തിൽ തന്നെ താത്കാലിക സ്ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ പരിശോധിച്ച് കേടുപാടുകൾ പരിഹരിച്ച ശേഷം തിരികെ ഭണ്ഡാരത്തിന് അകത്ത് തന്നെ വയ്ക്കും. അതിന് മുൻപ് തൂക്കവും മൂല്യവും അടക്കം രേഖപ്പെടുത്തിയുള്ള കണക്കെടുപ്പും പൂർത്തിയാക്കും.

Story Highlights :  ASI to laser scan Ratna Bhandar to find Secret tunnel inside Jagannath Temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top