Advertisement

ഇൻഡോ-ഫ്രഞ്ച് നാണയവും വീരരായൻ പണവും; കണ്ണൂരില്‍ കണ്ടെത്തിയത് നിധി തന്നെ

July 17, 2024
1 minute Read

കണ്ണൂർ ചെങ്ങളായിൽ കണ്ടെത്തിയത് നിധി തന്നെയെന്ന് പുരവസ്തു വകുപ്പ്. കണ്ടെത്തിയത് 350 വർഷത്തിലധികം പഴക്കമുള്ള ആഭരണങ്ങളും നാണയങ്ങളുമെന്ന് സ്ഥിരീകരണം. നിധി ശേഖരം ഏറ്റെടുക്കുമെന്നും ആവശ്യമെങ്കിൽ വിശദമായ പഠനം നടത്തുമെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കി.

ശ്രീകണ്ഠപുരം പരിപ്പായിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മഴ കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ചത് അപൂർവ നിധിയെന്ന് ഒടുവിൽ സ്ഥിരീകരണം. 1659 കാലഘട്ടം മുതലുള്ള വെനീഷ്യൻ ഡകാറ്റ് ഇനത്തിൽ പെട്ട സ്വർണ നാണയങ്ങൾ മുതൽ ആലിരാജയുടെ കണ്ണൂർ പണം വരെയുണ്ട് നിധി ശേഖരത്തിൽ. ഫ്രാൻസിസ്കോ കോഡാന്റെ നാണയങ്ങൾ,വീരരായൻ പണം അഥവാ സാമൂതിരി വെള്ളിനാണയം,, ഇൻഡോ- ഫ്രഞ്ച് നാണയങ്ങൾ, പുതുച്ചേരി കോയിനുകൾ തുടങ്ങിയവയാണ് നിധി ശേഖരത്തിൽ ഉള്ളത്.

ആർക്കിയോളജി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഇ ദിനേശന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് നിധി പരിശോധിച്ചത്. പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്ന നിധി ശേഖരം വിദഗ്ധ പരിശോധനയ്ക്കും പഠനത്തിനും വിധേയമാക്കും.

Story Highlights : Archaeological department confirms Treasure Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top