Advertisement

കൊല്ലത്ത് ജ്വല്ലറി ജീവനക്കാരുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മോഷണശ്രമം

July 19, 2024
1 minute Read

കൊല്ലം ചടയമംഗലത്ത് ജ്വല്ലറിയിൽ ജീവനക്കാരുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മോഷണശ്രമം. ചടയമംഗലം പോരേടം റോഡിൽ പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി ജ്വല്ലറിയിലാണ് മോഷണം നടന്നത്.മോഷണ ശ്രമം നടത്തിയ യുവാവും യുവതിയും സ്കൂട്ടിയിൽ രക്ഷപ്പെട്ടു.

ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് ശ്രീലക്ഷ്മി ജ്വല്ലറിയിൽ മോഷണശ്രമം നടക്കുന്നത്. മാലയും കൊലുസും വാങ്ങാൻ എന്ന വ്യാജനെ എത്തിയ യുവാവ് ഏറെനേരം ജീവനക്കാരോട് വിലപേശൽ നടത്തി. ഒലിവിൽ ഒടുവിൽ കൊലുസു മാത്രം മതിയെന്ന് പറഞ്ഞ പ്രതി ജീവനക്കാർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു. ഇത് തടയാൻ എത്തിയ കടയുടമയ്ക്ക് നേരെയുംപ്രതി ആക്രമണം നടത്തി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ 24ന് ലഭിച്ചു.

സംഭവം കണ്ട് കൂടുതൽ പേർ കടയിലേക്ക് എത്തിയതോടെ പുറത്ത് സ്കൂട്ടറുമായി നിൽക്കുകയായിരുന്നു യുവതിക്കൊപ്പം കയറി പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Story Highlights :  Robbery attempt at Kollam jewellery shop 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top