അര്‍ജുനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു, തെരച്ചിൽ മുടങ്ങിയത് അന്വേഷിക്കുമെന്ന് സുരേഷ് ഗോപി

അങ്കോല മണ്ണിടിച്ചിലിൽ തെരച്ചിൽ മുടങ്ങിയത് അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അര്‍ജുനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം ലഭ്യമാക്കേണ്ടതായിരുന്നു. അര്‍ജുനെ രക്ഷിക്കാനുള്ള പ്രവർത്തനം പുനരാരംഭിച്ചു മണ്ണ് നീക്കി തുടങ്ങി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിനായി കേരളം ഉദ്യോഗസ്ഥരെ അയക്കും. കാസർഗോഡ്എ ൻഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിൽ മൂന്ന് അംഗ സംഘം ഉടൻ ഷിരൂരിലേക്ക് തിരിക്കും. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകിയിട്ടുണ്ട്.
ദൗത്യം ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പി എ മുഹമ്മദ് റിയാസും അറിയിച്ചു. അർജുനെ രക്ഷിക്കാൻ കേരള സര്‍ക്കാരും പ്രതിപക്ഷവും ഇടപെടൽ ശക്തമാക്കിയിരിക്കുകയാണ്. മന്ത്രി കെ ബി ഗണേഷ് കുമാറും കെ സി വേണുഗോപാലും അടക്കമുള്ളവർ ഇടപെട്ടതോടെ രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കാൻ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി.
Story Highlights : Suresh Gopi About Arjun Rescue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here