Advertisement

ബം​ഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭം: മരിച്ചവരുടെ എണ്ണം 105 ആയി; കർഫ്യു പ്രഖ്യാപിച്ചു; ഇന്റർനെറ്റിനും നിയന്ത്രണം

July 20, 2024
2 minutes Read
Bangladesh Imposes Nationwide Curfew As 105 Die In Protests

ബം​ഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 105 ആയി. ബം​ഗ്ലാദേശിലെ സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണത്തിനെതിരായാണ് വിദ്യാർത്ഥി പ്രക്ഷോഭം നടക്കുന്നത്. ബം​ഗ്ലാദേശിൽ കർഫ്യു പ്രഖ്യാപിച്ചു. രാജ്യത്ത് ഇന്റർനെറ്റിന് നിയന്ത്രണം ഏർ‌പ്പെടുത്തിയിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോ​ഗിക ടി വി ചാനൽ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രക്ഷോഭത്തെത്തുടർന്ന് സർവകലാശാലകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ബം​ഗ്ലാദേശിലേക്കുള്ള രണ്ട് ട്രെയിൻ സർവീസുകൾ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. (Bangladesh Imposes Nationwide Curfew As 105 Die In Protests)

സർക്കാർ ജോലികളിൽ 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെയാണ് പ്രക്ഷോഭം. ആദ്യം ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭകാരികൾ ഇപ്പോൾ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

ജൂലൈ ഒന്നിന് രാജ്യത്തെ പരമോന്നത കോടതി വിമുക്ത ഭടന്മാരുടെ ആവശ്യം അംഗീകരിച്ച് സംവരണം ശരിവച്ചതിന് പിന്നാലെയാണ് സമരം തുടങ്ങിയത്. ധാക്ക സർവകലാശാലയിൽ നിന്നാരംഭിച്ച പ്രതിഷേധം പിന്നെ വ്യാപിക്കുകയായിരുന്നു. രാജ്യത്തെ ഔദ്യോഗിക ചാനലായ ബിടിവിയുടെ ആസ്ഥാനം പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു. എട്ട് ജില്ലകളിലേക്ക് ഇതിനോടകം പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. ട്രെയിൻ സർവീസുകളെ പ്രക്ഷോഭം സാരമായി ബാധിച്ചു. ധാക്കയിലും മൈമൻസിങിലും ഖുൽനയിലും ഛത്തോഗ്രാമിലും പ്രതിഷേധക്കാർ റെയിൽ പാളങ്ങളിൽ തടസം സൃഷ്ടിച്ചിട്ടുണ്ട്.

Story Highlights :  Bangladesh Imposes Nationwide Curfew As 105 Die In Protests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top