Advertisement

ഇന്നും കുറഞ്ഞു; മൂന്നുദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 760 രൂപ; ഇന്നത്തെ വിലയറിയാം

July 20, 2024
2 minutes Read
gold price dropped gold rate July 20

അതിവേഗം കുതിച്ചിരുന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി വീണ്ടും ഇടിവ്. സ്വര്‍ണവില ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 6780 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 54,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. (gold price dropped gold rate July 20)

നന്നായി ഉയര്‍ന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസവും കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മൂന്നുദിവസം കൊണ്ട് 760 രൂപയുടെ ഇടിവാണ് ഒരു പവന്‍ സ്വര്‍ണവിലയില്‍ ഉണ്ടായത്. 55000 കടന്ന് മുന്നേറ്റം തുടരുന്നതിനിടെയാണ് വില ഇടിഞ്ഞ് താഴേക്ക് വന്നത്. അന്താരാഷ്ട്ര തലത്തിലെ ട്രെന്‍ഡുകളാണ് വില ഇടിയാന്‍ കാരണമായിരിക്കുന്നത്.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,000 കടന്നതിന് ശേഷമാണ് ഇപ്പോള്‍ വില തിരിച്ചിറങ്ങുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഒറ്റയടിയ്ക്ക് 720 രൂപ പവന് വര്‍ധിച്ച് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. ബുധനാഴ്ച 55000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6875 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Story Highlights :  gold price dropped gold rate July 20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top