ശുചിമുറി മാലിന്യം ഒഴുക്കി, KSRTCക്ക് നോട്ടീസ് അയച്ച് പഞ്ചായത്ത്

ശുചിമുറി മാലിന്യം ഒഴുക്കിയതിന് KSRTCക്ക് നോട്ടീസ് അയച്ച് ചൂർണിക്കര പഞ്ചായത്ത്. KSRTC റീജിയണൽ ഓഫീസിൽ നിന്നും മാലിന്യം പെരിയാറിലേക്ക് ഒഴുക്കുന്നുവെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ഹെൽത്ത് ഇൻസ്‌പെക്ടറുടെ പരിശോധനയിൽ മാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തൽ.
ടയറുകൾ കൂട്ടിയിട്ടിരിക്കുന്നത് ഡെങ്കി വ്യാപനത്തിന് കരണമാകുന്നുവെന്നും പഞ്ചാത്ത് അധികൃതർ വ്യക്തമാക്കി. KSRTC റീജിയണൽ വർക്ക്ഷോപ്പിൽ മൂന്ന് ആഴ്ചയ്ക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 5 പേർക്ക്.
അതേസമയം കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളിൽ 344 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചത്. ഡെങ്കിപ്പനിബാധയിൽ എറണാകുളം കഴിഞ്ഞാൽ രണ്ടാംസ്ഥാനത്തുള്ളത് കൊല്ലം ജില്ലയാണ്. പത്തിൽ കൂടുതൽ പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുമുണ്ട്. ഈഡിസ് കൊതുകുനിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധമാർഗം.
Story Highlights : Panchayath Notice against KSRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here