നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത യുവതി ഗുരുതരാവസ്ഥയിൽ; കൃത്യമായ പരിശോധന നടത്തിയില്ലെന്ന് ഭർത്താവ്

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത യുവതി ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ് യുവതി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഗുരുതര പിഴവുണ്ടായെന്ന് യുവതിയുടെ ഭർത്താവ് ശരത്ത് ട്വന്റിഫോറിനോട് പറഞ്ഞു.
തൻ്റെ കൂടെ ബൈക്കിൽ ആശുപത്രിയിൽ എത്തിയ ആളാണ് വെന്റിലേറ്ററിൽ കഴിയുന്നതെന്ന് ഭർത്താവ് ശരത്ത് പറഞ്ഞു. കൃത്യമായ പരിശോധന നടത്താതെയാണ് ഇഞ്ചക്ഷൻ നൽകിയതെന്ന് ശരത്ത് ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും കുടുംബം പറഞ്ഞു. തിരുവനന്തപുരം സ്വദേശിനി കൃഷ്ണ തങ്കപ്പനാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ കഴിയുന്നത്.
28 കാരിയായ കൃഷ്ണപ്രിയ ആറുദിവസമായി മെഡിക്കൽ കോളേജ് ഐസിയുവിൽ കഴിയുകയാണ്. കുടുംബത്തിന്റെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനിടെയാണ് യുവതി അബോധാവസ്ഥയിലായതെന്ന് ബന്ധുക്കൾ പറഞ്ഞു.
Read Also: നിപ സംശയിച്ച 15കാരന് ചെള്ള് പനി സ്ഥിരീകരിച്ചു
ഈ മാസം 15നാണ് കൃഷ്ണ തങ്കപ്പൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിയത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായാണ് എത്തിയത്. യുവതിക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. അതിനുള്ള പരിശോധന നടത്താതെ എടുത്ത കുത്തിവെപ്പാണ് പ്രശ്നമായത് എന്നാണ് പ്രാഥമിക വിവരം.
Story Highlights : Young women in Critical condition who who received an injection from Neyyattinkara General Hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here