Advertisement

വീണ്ടും ത്യശൂരിൽ മിന്നൽ ചുഴലി

July 21, 2024
Google News 1 minute Read

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. വരന്തരപ്പള്ളി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിലെ തെക്കേ നന്തിപുരത്താണ് ഇന്ന് രാവിലെ ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്. മുന്നൂറിലധികം വാഴകൾ ഒടിഞ്ഞുവീണു. നിരവധി വീടുകളിൽ ജാതി മരങ്ങൾ കടപുഴകി. വൻമരങ്ങളും കടപുഴകി വീണു.

പുതുക്കാട് പഞ്ചായത്തിലെ കുണ്ടുകടവ് പ്രദേശത്തും ചുഴലി കൊടുങ്കാറ്റ് വീശി. മരം വീണ് 6 വീടുകൾക്ക് ഭാഗിക നാശം ഉണ്ടായി. കോറ്റുകുളം സുരേഷിന്റെ കാറിനു മുകളിലേക്ക് മരം വീണു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

തോട്ടത്തിൽ മോഹനൻ എന്നയാളുടെ വീടിന്റെ ഷീറ്റിട്ട ടെറസ് പറന്നു പോയി. വൈദ്യുതി ലൈനുകളും വ്യാപകമായി നശിച്ചു.

Story Highlights : Heavy storm wind in thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here